ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്ററുടെ പരാതിയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ജൂലൈ 19ന് നൈറ്റ് ഷൂട്ടിനിടയിലാണ് സംഭവം നടന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സീരിയല്‍ ചിത്രീകരണത്തിനിടെ മദ്യലഹരിയില്‍ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ അസീം ഫാസിക്കെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. മദ്യലഹരിയില്‍ അസീം പിറകിലൂടെ വന്ന് കയറിപ്പിടിക്കുകയായിരുന്നു.
കുതറിയോടി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്നിടത്തെത്തി. അവരോട് കാര്യം പറഞ്ഞു. പരാതി കൊടുക്കരുതെന്നും അസീമിനെ പുറത്താക്കുമെന്നും നിര്‍മാതാവ് പറഞ്ഞിരുന്നു. എന്നാല്‍ ഇയാളുടെ ഭാഗത്തുനിന്ന് വീണ്ടും ഉപദ്രവം തുടര്‍ന്നു. സീരിയല്‍ സെറ്റുകളില്‍ ഇപ്പോഴും സ്ത്രീകളെ അഡ്ജസ്റ്റ്മെന്റിന് പ്രേരിപ്പിക്കാറുണ്ടെന്നും വര്‍ക്ക് ഏല്‍പ്പിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്മെന്റിന് ആളെ തരുമോയെന്നാണെന്ന് അതിജീവിത പറഞ്ഞു.