ബസില്‍ വെച്ച് ലൈംഗികാതിക്രമം, യുവാവിനെ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനി

കെഎസ്ആര്‍ടിസി ബസ്സില്‍ തനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനി. നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അടിമാലി ചാറ്റുപാറ സ്വദേശി കല്ലുവേലിക്കുഴിയില്‍ അരുണ്‍ ആണ് പൊലീസ് പിടിയിലായത്.

നെടുങ്കണ്ടം-എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്ന് രാവിലെയാണ് സംഭവം. നെടുങ്കണ്ടം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നെല്ലിമറ്റം എംബിറ്റ്‌സ് കോളജിലേക്ക് ഉള്ള യാത്രയില്‍ ഉറങ്ങി പോയിരുന്നു. അടിമാലി ചാറ്റുപാറയില്‍ നിന്നും കയറിയ യുവാവ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാണിച്ച് ശല്യം ചെയ്തു.

ഇത് തുടര്‍ന്നതോടെ പെണ്‍കുട്ടി തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വഴി മെസ്സേജ് അയച്ചു. തുടര്‍ന്ന് ഊന്നുകല്‍ എസ്‌ഐ ശരത്തിന്റെ നേതൃത്വത്തില്‍ യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.

ലൈഗികാതിക്രമം നടത്തിയ യുവാവിനെ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്. പെണ്‍കുട്ടിക്ക് പരാതിയില്ലാത്തതിനെ തുടര്‍ന്ന് യുവാവിനെ നന്നായി ഉപദേശിശിച്ച് താക്കീത് നല്‍കി വിട്ടയച്ചു.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം