സിദ്ദിഖിനെതിരെയുള്ള ലൈംഗിക പീഡന പരാതി; പരാതിക്കാരിക്കൊപ്പം അന്വേഷണ സംഘം മാസ്‌കറ്റ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളില്‍ നടന്‍ സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടത്തി. പീഡന ശ്രമം നടന്നെന്ന് ആരോപിക്കുന്ന തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിലാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.

പരാതിക്കാരിയായ നടിയും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. പീഡനം നടന്ന മുറി നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തു. 101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിയില്‍ പറയുന്ന ദിവസം സിദ്ദിഖ് മാസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഹോട്ടലിലെ രജിസ്റ്ററില്‍ നിന്ന് പരാതിയില്‍ ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. നടി കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചാലുടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കും. ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നതായി പരാതിയുള്ളത്. പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോള്‍ സിദ്ദിഖ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ് മാസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. അതേസമയം തനിക്കെതിരെയുള്ള പരാതിയുടെ പകര്‍പ്പ് സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അഭിഭാഷകന്‍ വഴിയാണ് പകര്‍പ്പ് തേടിയുള്ള അപേക്ഷ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി