കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികനില്‍ നിന്ന് അധ്യാപികയ്ക്ക് ലൈംഗികാതിക്രമം നേരിട്ട സംഭവത്തില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് യാത്രക്കാരുടെ സുരക്ഷിത യാത്ര ജീവനക്കാരുടെ ചുമതലയാണെന്നും വിഷയം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി സി.എം.ഡി. യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മോശം അനുഭവം നേരിടേണ്ടിവന്ന കോഴിക്കോട് സ്വദേശിനിയെ ഫോണ്‍ വിളിച്ച് സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികനില്‍ നിന്ന് മോശമായ അനുഭവം നേരിട്ട കോഴിക്കോട് സ്വദേശിനിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു.
ബസ് യാത്രക്കാരുടെ സുരക്ഷിത യാത്ര ജീവനക്കാരുടെ ചുമതലയാണ്. വിഷയം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി സി.എം.ഡി. യോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെ സഹയാത്രികനില്‍ നിന്ന് ലൈഗിംകാതിക്രമം നേരിട്ടതായി ഫെയ്‌സ്ബുക്കിലൂടെയാണ് അധ്യാപിക പറഞ്ഞത്. തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നും അവര്‍ പറയുന്നു. തനിക്ക് നേരെ ഉണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും അധ്യാപിക പറഞ്ഞു.
അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: