മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരേ ലൈംഗിക അതിക്രമം; അശ്ലീലദൃശ്യം കാണിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരേ യുവാവിന്റെ അതിക്രമം. ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം യുവാവ് മോശമായി പെരുമാറുകയായിരുന്നു.

ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രതിയെ പിടികൂടാന്‍ യുവതി ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ യുവാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വിവസ്ത്രനായി ഓടി രക്ഷപ്പെടുകയായിരുന്നു.

Read more

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രക്ഷപ്പെട്ട് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.