'അബദ്ധം പറ്റിയത്'; ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ളാസ് വെച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകൻ, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ളാസ് വെച്ച സംഭവം അബദ്ധം പറ്റിയതാണെന്ന് എസ്എഫ്ഐ പ്രവർത്തകനും നിയമ വിദ്യർത്ഥിയുമായ അദീൻ നാസർ. അദീൻ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ നേരത്തെ അ‌ദീൻ നാസറിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

വാർത്തകളിലെയും സമൂഹ മാധ്യമങ്ങളിലെയും ദൃശ്യങ്ങളിൽ നിന്ന് അദീൻ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് ആലുവ ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രിൻസിപ്പലിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. മഹാത്മ ഗാന്ധിയെ അ‌പമാനിച്ച ദൃശ്യങ്ങൾ പുറത്തു വന്നതോടെ കോളേജിൽ കെഎസ്‌യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്ത ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹിയുമായ അദീൻ നാസറിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. ‘എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ’ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് അദീൻ നാസർ. നാസറിന്റെ ഈ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻപ്രതിഷേധമാണ് അദീൻ നാസറിനെതിരെ ഉയർന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം