എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; കോതമംഗലം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കോതമംഗലം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ മാഹിന്‍ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്. എസ്എഫ്‌ഐ പ്രാദേശിക ഭാരവാഹിയായ വിദ്യാര്‍ത്ഥിയെ എസ്.ഐ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലെ വിദ്യാര്‍ഥി റോഷനാണ് മര്‍ദനമേറ്റത്. ഹോട്ടല്‍ പരിസരത്ത് ബഹളമുണ്ടാക്കിയതിനാണ് വിദ്യാര്‍ഥികളെ വിളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സ്റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്ഐ റോഷനെ കോളറില്‍ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോകുന്നതും ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കോതമംഗലം തങ്കളം ബൈപ്പാസിലെ കടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് പെട്രോളിംഗ് പാര്‍ട്ടി ഒരു വിദ്യാര്‍ത്ഥിയെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാര്‍ത്ഥികള്‍ സംഘമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

വാക്കുതര്‍ക്കത്തിനിടെയാണ് എസ്‌ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചത്. എസ്എഫ്‌ഐക്കാരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുമ്പോള്‍, നീ എസ്എഫ്‌ഐക്കാരനല്ലേ എന്ന് ചോദിച്ചാണ് എസ്‌ഐയുടെ മര്‍ദ്ദനം. റോഷന്റെ കേള്‍വിക്ക് പ്രശ്നമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!