കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് നടക്കുന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞതിനെ തുടര്‍ന്ന് ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘപരിവാര്‍ അനുകൂലികളാണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞത്.
യോഗത്തില്‍ പങ്കെടുക്കാനെത്തിയ അഞ്ച് അംഗങ്ങളെ എസ്എഫ്‌ഐ തടഞ്ഞതോടെയാണ് ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം തുടരുന്നു. സെനറ്റ് ഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.
Read more
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഒന്‍പത് പേര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണെന്ന് എസ്എഫ്ഐ നേരത്തെ ആരോപിച്ചിരുന്നു. അതേ സമയം സെനറ്റ് അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ യുഡിഎഫ് പ്രതിനിധികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലേക്ക് കടത്തിവിട്ടിരുന്നു.
പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ക്യാമ്പസില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.