എസ്എഫ്‌ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണക്കാക്കി ഒറ്റപ്പെടുത്തണം: കെ സുരേന്ദ്രന്‍

റാഗിംഗ് നടത്തിയ എസ്എഫ്‌ഐ നേതാക്കളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്എഫ്‌ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണക്കാക്കി അവരെ ഒറ്റപ്പെടുത്തണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം അവരെ സംരക്ഷിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സിദ്ധാര്‍ത്ഥന്റെ കൊലപാതകം നടന്ന വാര്‍ഷിക ദിനമാണിന്ന്. കാര്യവട്ടത്ത് എസ്എഫ്‌ഐ നേതാക്കളാണ് റാഗിംഗ് നടത്തിയതെന്ന് പരാതിക്കാരനായ വിദ്യാര്‍ത്ഥി തന്നെ വെളിപ്പെടുത്തി. റാഗിംഗിനെതിരെ ബിജെപി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ആരംഭിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളില്‍ റാഗിംഗ് പരാതികള്‍ ഉയരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read more

പൊലീസിന്റെ നിഷ്‌ക്രിയത്വവും കേസെടുക്കുന്നതിലെ വീഴ്ചയും സര്‍ക്കാരിന്റെ സഹായവുമാണ് റാഗിംഗിന് കാരണം. ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ വിധി പിണറായി വിജയനും വരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഒന്നിനും കൊള്ളാത്ത പ്രതിപക്ഷത്തിന്റെ തണലിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.