സംഘി ചാന്‍സലര്‍ പുറത്ത്; മല്ലികാ സാരാഭായിയുടെ നിയമനം രാഷ്ട്രീയ സന്ദേശം; കലാമണ്ഡലത്തിലെ പുതിയ ചാന്‍സലറെ സ്വാഗതം ചെയ്ത് എസ്.എഫ്.ഐ

കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയിലേക്ക് മല്ലികാ സാരാഭായിക്ക് സ്വാഗതം ചെയ്ത് എസ്എഫ്‌ഐ. കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയുടെ ചാന്‍സിലറായി മല്ലിക സാരഭായിയെ കേരള സര്‍ക്കാര്‍ നിയമിച്ചിരിക്കുകയാണ്. ആര്‍.എസ്.എസ് അജണ്ടയ്ക്ക് കുഴലൂതുന്ന ഗവര്‍ണര്‍ക്ക് പകരമായി മല്ലിക സാരാഭായിയുടെ നിയമനം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ ജീവിതം നൃത്തത്തിന് വേണ്ടി ഉഴിഞ്ഞു വെക്കുകയും ആ നൃത്ത കല സമൂഹ്യ ചൂഷണങ്ങളോട് എതിരിടാനുള്ള രാഷ്ട്രീയ വഴിയായി തിരഞ്ഞെടുക്കുകയും ചെയ്ത സാമൂഹിക പ്രവര്‍ത്തക കൂടിയാണ് മല്ലിക സാരാഭായി. നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും രാജ്യം കണ്ട ഏറ്റവും മികച്ച ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടേയും മകള്‍, സ്വാതന്ത്ര സമര സേനാനി അമ്മു സ്വാമി നാഥന്റെ കൊച്ചു മകള്‍, രാജ്യം കണ്ട വിപ്ലവ പോരാളിയായിരുന്ന സഖാവ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മരുമകള്‍.

സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിനെതിരെ എന്നും കലയിലൂടെ പ്രതിരോധം തീര്‍ത്ത സാമൂഹിക പ്രവര്‍ത്തക കൂടിയാണ് മല്ലിക സാരാഭായി. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദി ഭരണ കൂടത്തിനെതിരെ പൊതു താല്പര്യ ഹര്‍ജി കൊടുക്കുകയും നിയമ പോരാട്ടം നടത്തുകയും ചെയ്ത മല്ലിക വംശ ഹത്യാ കാലത്ത് ചുട്ടു കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് എം.പിയുടെ വിധവ സാക്കിയ ജിഫ്രിക്ക് പിന്തുണ നല്‍കി നിയമ പോരാട്ടം നടത്തി. ഗാന്തിനഗറില്‍ പൊതു തെരഞ്ഞെടുപ്പില്‍ എല്‍.കെ അദ്വാനിക്കെതിരെ മത്സരിച്ച് ബിജെപിയെ വെല്ലുവിളിച്ചു. സംഘപരിവാര്‍ മല്ലിക സാരാഭായിയെ ഭീഷണികള്‍ ഉയര്‍ത്തി നിശബ്ദയാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അടങ്ങിയില്ല. ഒടുവില്‍ മല്ലികയുടെ നൃത്തം സംപ്രേഷണം ചെയ്താല്‍ ദൂരദര്‍ശന്‍ ആക്രമിക്കുമെന്ന് വരെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.

അവര്‍ക്ക് ലഭ്യമാകേണ്ടിയിരുന്ന വേദികളൊക്കെ ബിജെപി ഭരണകൂടം ഇടപെട്ട് മുടക്കി. ഒടുവില്‍ ഒരു വാക്ക് കൊണ്ട് പോലും രാജ്യ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താത്ത ലോകം ആദരിച്ച തന്റെ മാതാവ് മൃണാളിനി സാരാഭായ് മരണപ്പെട്ടപ്പോള്‍ ആ ബൗദ്ധിക ശരീരത്തിന് മുന്നില്‍ നൃത്തം ചവിട്ടുന്ന മല്ലിക സാരാഭായിയെ നമ്മള്‍ കണ്ടു.

ആര്‍.എസ്.എസ് അജണ്ടകളുടെ കുഴലൂത്ത് സാഹിത്യം നടത്തുന്ന ഗവര്‍ണര്‍ക്ക് പകരമായി സര്‍ക്കാര്‍ നിശ്ചയിച്ച ചാന്‍സിലര്‍ പദവിയിലേക്ക്, വള്ളത്തോളിന്റെ കലാ പാരമ്പര്യം പേറുന്ന മണ്ണിലേക്ക്,കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍ പദവിയിലേക്ക് മല്ലിക സാരാഭായി വരികയാണ്. കലയും സാമൂഹ്യ പ്രവര്‍ത്തനവും രാഷ്ട്രീയവും ഒരുപോലെ ജീവിതമാക്കിയ ആ വലിയ കലാകാരിക്ക് രാഷ്ട്രീയ കേരളത്തിലേക്ക് സ്വാഗതമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ