എസ്.എഫ്.ഐയുടെ അയലത്ത് വരാത്തവര്‍ ഇപ്പോള്‍ അവകാശവാദവുമായി വരുന്നതിനെ സൂക്ഷിക്കണം; രഞ്ജിതിന് എതിരെ സാഹിത്യഅക്കാദമി സെക്രട്ടറി; പഴയ എസ്.എഫ്‌.ഐ 'തല്ല്'

ലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിതിനെ പരോക്ഷമായി വിമര്‍ശിച്ച് സാഹിത്യഅക്കാദമി സെക്രട്ടറി. തിരുവനന്തപുരം ചലച്ചിത്രമേളയുടെ സമാപനത്തില്‍ സദസില്‍ നിന്നും കൂവല്‍ ഉയര്‍ന്നപ്പോള്‍ താന്‍ പഴയ എസ്.എഫ്.ഐക്കാരനാണെന്ന് രഞ്ജിത് അവകാശപ്പെട്ടിരുന്നു. മേളയുടെ സമാപനത്തില്‍ രഞ്ജിതിനെ ഒരുവിഭാഗം കൂക്കിവിളിച്ചു. കൂവിയ ആളുകളെ രഞ്ജിത് നായ്ക്കളോട് ഉപമിച്ചു. ഈ നടപടികള്‍ക്ക് എതിരേ ഇടതുകേന്ദ്രങ്ങളില്‍ നിന്നു പ്രതിഷേധമുയര്‍ന്നു. ഇതിനിടെയാണ് 71-72 കാലത്ത് എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറിയായിരുന്ന വ്യക്തിയിലും നിലവില്‍ സാഹിത്യഅക്കാദമി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.പി. അബൂബക്കര്‍ രംഗത്തുവന്നത്.

പഴയ എസ്.എഫ്.ഐയുടെ അയലത്തുപോലും വരാത്തവര്‍ ഇപ്പോള്‍ അവകാശവാദങ്ങളുമായി വരുന്നതായാണ് അബൂബക്കറിന്റെ വിമര്‍ശനം. സര്‍ക്കാര്‍ നിയമിച്ച അക്കാദമിയുടെ നേതൃത്വത്തിലുള്ളയാള്‍ മറ്റൊരു അക്കാദമിയുടെ തലവനെ പരോക്ഷമായാണെങ്കിലും വിമര്‍ശിച്ചത് ശ്രദ്ധേയമാണ്. അബൂബക്കര്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പില്‍ ഇത്തരം അവകാശവാദവുമായി വരുന്നവരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പും നല്‍കി.

സ്ഥാനമോഹമാണ് രഞ്ജിതിന്റെ അഭിപ്രായപ്രകടനങ്ങള്‍ക്കു പുറകിലെന്ന് പലരും വിമര്‍ശിച്ചു. ഇത്തരക്കാരെ അക്കാദമി നേതൃത്വനിരയിലിരുത്തിയത് എന്തിനാണെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. വിമര്‍ശനമുയര്‍ത്തിയവരില്‍ ഭൂരിഭാഗവും സി.പി.എം. അനുഭാവികളാണ്. എസ്.എഫ്.ഐ. വക്താവായിരുന്ന അബൂബക്കര്‍ പിന്നീട് അധ്യാപകനും കവിയും വിവര്‍ത്തകനുമായി കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്.

Latest Stories

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം

66കാരി മഡോണയ്ക്ക് 28കാരന്‍ വരന്‍; വിവാഹനിശ്ചയം കഴിഞ്ഞു? വജ്ര മോതിരം ഉയര്‍ത്തികാട്ടി പോപ് താരം

രോഹിതും കോഹ്‌ലിയും വിരമിക്കാൻ ഒരുങ്ങുന്നോ ? തോൽവിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ; ഒപ്പം നൽകിയത് അപായ സൂചനയും

അവിവാഹിതരായ ദമ്പതികൾക്ക് ഇനി പ്രവേശനമില്ല, OYO ചെക്ക്-ഇൻ നിയമങ്ങൾ മാറ്റുന്നു

എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ...; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

BGT 2025: മത്സരത്തിനിടയിൽ വിരാട് കോഹ്‌ലിയുടെ പ്രവർത്തി കണ്ട ഓസ്ട്രേലിയ്ക്ക് ഷോക്ക്; വീഡിയോ വൈറൽ

ഡൽഹിയിൽ കെജ്‌രിവാൾ നിർമ്മിച്ചത് അടിസ്ഥാന സൗകര്യങ്ങളല്ല, 'ശീഷ് മഹൽ': അമിത് ഷാ

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എല്ലാ പൊതുപരിപാടികളും റദ്ദാക്കി