എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല; ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എകെ ബാലന്‍

എസ്എഫ്‌ഐയെ വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് രൂക്ഷ മറുപടിയുമായി എകെ ബാലന്‍. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു. തിരുത്തേണ്ടത് തിരുത്താന്‍ എസ്എഫ്‌ഐയ്ക്ക് സാധിക്കുമെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയും. ഒരു വിദ്യാര്‍ത്ഥിനി സംഘടനയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശ്യമെങ്കില്‍ അത് അനുവദിക്കില്ല. എസ്എഫ്‌ഐയെ വളര്‍ത്തിയത് തങ്ങളാണ്. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തിരുത്തുമെന്നും എകെ ബാലന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കാര്യവട്ടം കാമ്പസില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷത്തിന്റെ അര്‍ത്ഥവും ആശയവും അറിയില്ലെന്നായിരുന്നു വിമര്‍ശനം. എസ്എഫ്‌ഐയുടേത് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുള്ളവര്‍ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ അവര്‍ ഇടതുപക്ഷത്തിന് ബാധ്യതയായി മാറും. എസ്എഫ്‌ഐ ശൈലി തിരുത്തിയേ മതിയാകൂ എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എകെ ബാലന്‍ നിലപാടുമായി രംഗത്തെത്തിയത്.

Latest Stories

ബുംറയും സൂര്യകുമാറും കോഹ്‌ലിയും അല്ല, ഫൈനൽ ജയിക്കാൻ ഞങ്ങളെ സഹായിച്ചത് അവന്റെ ബുദ്ധി: രോഹിത് ശർമ്മ

വിലക്ക് കഴിഞ്ഞു തിരിച്ചു വരുന്ന പോൾ പോഗ്ബയ്ക്ക് യുവന്റസിൽ ഇടമുണ്ടോ, അല്ലെങ്കിൽ ലയണൽ മെസിക്കൊപ്പം ചേരുമോ? വിശദീകരണവുമായി പരിശീലകൻ തിയാഗോ മോട്ട

കൊച്ചിയിൽ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരു മരണം

ഐപിഎല്‍ 2025: ടീമിനെ നയിക്കാനുള്ള ആഗ്രഹം പരസ്യമാക്കി സൂപ്പര്‍താരം, മുംബൈ ഇന്ത്യന്‍സിന് പുതിയ നായകന്‍?

ബജറ്റ് 80 കോടി, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നത് 16 വര്‍ഷത്തിന് ശേഷം; വരാന്‍ പോകുന്നത് ഒന്നൊന്നര പടം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

കൊച്ചി എടയാറിലെ പൊട്ടിത്തെറി; ഒരാളുടെ മരണത്തിന് കാരണമായ ഫാക്ടറി പ്രവർത്തിച്ചത് മാനദണ്ഡം പാലിക്കാതെയെന്ന് നാട്ടുകാർ, പ്രതിഷേധം

അതീവ സുരക്ഷയിൽ ഗ്വാളിയോറിൽ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് ടി20; മത്സരം നടക്കാൻ അനുവദിക്കില്ല എന്ന് ഹിന്ദു മഹാസഭ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര: സൂപ്പര്‍ താരം പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യ

ഓരോ ദിവസവും ഓരോ പേരുകള്‍, ആ സ്ത്രീകള്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നില്ല, അവരുടെ അഭിമുഖം എടുക്കരുത്: സ്വാസിക