യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട വ്യാജ ഫെയ്‌സ് ബുക്ക് പോസ്റ്റിനു ചുവടു പിടിച്ച് ഹീറോ പേന കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ കമന്റ് പ്രവാഹം.
ഒരു വിദ്യാര്‍ത്ഥി കയ്യില്‍ കരുതിയ ഹീറോ പേന ഉപയോഗിച്ച് തന്റെ ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയാണുണ്ടായതെന്നായിരുന്നു തമാശ പോസ്റ്റിലുണ്ടായിരുന്നത്. ഇതോടെ ഈ പേന ഞങ്ങള്‍ ബഹിഷ്‌കരിക്കുന്ന എന്ന മട്ടിലുള്ള ട്രോള്‍ കമന്റുകള്‍ ഹീറോ പേനയുമായി ബന്ധപ്പെട്ട പേജുകളില്‍ വന്നു തുടങ്ങി.
പെന്‍ഹീറോ ഡോട്ട് കോം എന്ന കമ്പനി ഒടുവില്‍ സഹികെട്ട് കമന്റുകള്‍ നീക്കം ചെയ്തു, ഒപ്പം ഇതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്ന് കമന്റില്‍ മറുപടി നല്‍കുകയും ചെയ്തു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പ്രചരിക്കപ്പെട്ടു.