എസ്എഫ്ഐ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കില്ല. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കഴിഞ്ഞ ദിവസവും എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെയുള്ള ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളുടെ മകന്റെ വിവാഹചടങ്ങിന് ഗവര്‍ണര്‍ പോകുന്നതിനാലാണ് ഇന്ന് പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. വിവാഹ ചടങ്ങില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാലാണ് ഇന്നത്തെ പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് 11 മണിയോടെ ഗവര്‍ണര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരികെ ക്യാമ്പസിലെത്തുന്ന ഗവര്‍ണര്‍ ഇന്ന് ഗസ്റ്റ് ഹൗസില്‍ തുടരും. അതേ സമയം നാളെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്‌ഐ തീരുമാനം. ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സനാതനധര്‍മ പീഠം ചെയറും സംഘടിപ്പിക്കുന്ന ശ്രീ നാരായണഗുരു ധര്‍മ പ്രചാരം എന്ന സെമിനാറില്‍ നാളെ ഗവര്‍ണര്‍ പങ്കെടുക്കുന്നുണ്ട്.