കാമ്പസുകളില്‍ എസ്എഫ്‌ഐ മുന്നേറ്റം; ചുവപ്പണിഞ്ഞ് കണ്ണൂര്‍, കാലിക്കട്ട്; മഹാത്മാഗാന്ധി സര്‍വ്വകലാശാലകള്‍; പലയിടത്തും സമ്പൂര്‍ണ വിജയം

കേരളത്തിലെ കലാലയങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ മുന്നേറ്റം. വിവിധ യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ വന്‍ വിജയമാണ് എസ്എഫ്‌ഐ നേടിയത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 65 കോളേജ് യൂണിയനുകളില്‍ 45 എണ്ണത്തിലും എസ്എഫ്‌ഐ ഐതിഹാസിക വിജയം നേടി. അഞ്ച് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രങ്ങളിലും എസ്എഫ്‌ഐ സമ്പൂര്‍ണ വിജയം നേടി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ തിരഞ്ഞെടുപ്പു നടന്ന 171 കോളജുകളില്‍ 102ലും എസ്എഫ്‌ഐ വിജയിച്ചു. ഇതില്‍ 29 കോളേജ് യൂണിയനുകളിലും എസ്എഫ്‌ഐക്ക് എതിരുണ്ടായിരുന്നില്ല.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ 129 കോളേജുകളില്‍ 104-ലും എസ്എഫ്‌ഐയാണ് വിജയിച്ചത്. ഇതില്‍ 62 കോളേജുകളില്‍ എസ്എഫ്‌ഐക്ക് എതിരില്ലായിരുന്നു.
കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള 77 കാമ്പസുകളില്‍ 64ലും എസ്എഫ്‌ഐയാണ് വിജയിച്ചത്.

നേരത്തെ, പോളിടെക്നിക് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളിലും, സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐ വന്‍ വിജയം നേടിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം