'ഷാഫി ക്രൂരനായ സൈക്കോപാത്ത്, ഇരകളെ നിര്‍ദ്ദയം പീഡിപ്പിക്കും, ലൈംഗിക വൈകൃതത്തിന് അടിമ, നരബലിയുടെ മുഖ്യസൂത്രധാരന്‍'

നരബലി കേസിലെ മുഖ്യ സൂത്രധാരനായ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് ഷാഫിയെന്നും കൊല്ലപ്പെട്ടവരുടെ സാമ്പത്തിക ബുദ്ധിമുട്ട് തന്ത്രപൂര്‍വ്വം പ്രതി മുതലെടുക്കുകയായിരുന്നെന്നും കമ്മീഷണര്‍ പറഞ്ഞു.

ഇത് സാധാരണ കേസല്ലെന്ന് പൊലീസിന് ആദ്യമേ ബോധ്യമായി. ഷാഫിയാണ് ഇതിന്റെ മുഖ്യ ആസൂത്രകന്‍. ശ്രീദേവി എന്ന വ്യാജ പേരിലുണ്ടാക്കിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷാഫി ഭഗവല്‍ സിംഗുമായി പരിചയപ്പെടുന്നത്. പിന്നീട് ‘ശ്രീദേവിയിലൂടെ’ ഭഗവല്‍ സിംഗുമായി പ്രണയത്തിലായി. 2019 മുതല്‍ ഷാഫി ഭഗവല്‍ സിംഗും കുടുംബവുമായി ബന്ധം പുലര്‍ത്തിവരുന്നു. ദമ്പതികളെ ഒരോന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിക്കുകയായിരുന്നു.

ദമ്പതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഷാഫി ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. തെളിവുകള്‍ സഹിതം ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതികള്‍ക്ക് ഇപ്പോഴും കുറ്റബോധമുള്ളതായി തോന്നുന്നില്ല. ഷാഫി സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടാക്കി ആനന്ദം കണ്ടെത്തുന്നയാളാണ്. ഷാഫി സഞ്ചരിക്കാത്ത നാടില്ല. ആറാം ക്ലാസാണ് വിദ്യാഭ്യാസം. ഷാഫി മുമ്പും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. പത്തോളം കേസുകള്‍ ഷാഫിയുടെ പേരിലുണ്ട്. പ്രതികളിലേക്ക് എത്താന്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളാണെന്നും കമ്മീഷണര്‍ പറഞ്ഞു.

പ്രതികള്‍ കൊലപാതകത്തിന് ശേഷം ഇരകളുടെ മാംസം കറിവെച്ച് കഴിച്ചെന്ന വിവരം ഉണ്ടെന്നും  ഇതിന്‍റെ തെളിവ് ശേഖരിക്കുകയാണെന്നു കമ്മീഷണര്‍ വ്യക്തമാക്കി. കേസില്‍ മൂന്ന് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  ഇവരെ കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റും. തനിക്ക് വിഷാദരോഗമുണ്ടെന്ന് ലൈല കോടതിയില്‍ പറഞ്ഞു. പൊലീസ് കസ്റ്റഡി അപേക്ഷ ഇന്നുതന്നെ നല്‍കും.

Latest Stories

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി