ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യും; ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം

മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴി തിരുത്തണമെന്ന് സ്വപ്നയോട് ആവശ്യപ്പെട്ട സംഭവത്തില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിച്ചു. ചെന്നൈയിലാണന്നും രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചെത്താമെന്നും ഷാജ് മറുപടി നല്‍കി. നോട്ടീസ് ഔദ്യോഗികമായി നാളെ നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. പ്രതിയാക്കണോ സാക്ഷിയാക്കണോയെന്ന് ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കും. സ്വപ്ന തയാറാക്കിയ ശബ്ദരേഖക്ക് പിന്നില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചനയെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറെന്നും കാണിച്ച് ഷാജും ഇബ്രാഹിമും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

മൊഴിയെടുക്കാന്‍ ഹാജരാകാന്‍ ആവശ്യപ്പെടാനായിരുന്നു വിളിച്ചത്. എന്നാല്‍ ചെന്നൈയിലാണന്നും തിങ്കളാഴ്ചയേ മടങ്ങി വരൂവെന്നും ഷാജ് അറിയിച്ചു. ഫോണ്‍ സംഭാഷണം വീണ്ടെടുക്കാന്‍ പോയതാണെന്ന് പറഞ്ഞ ഷാജ് മൊബൈല്‍ പൊലീസില്‍ ഹാജരാക്കാന്‍ തയാറാണന്നും അറിയിച്ചു. സര്‍ക്കാരിനെതിരായ ഗൂഡാലോചനക്കൊപ്പം മുഖ്യമന്ത്രിയുടെ പേര് ദുരുപയോപ്പെടുത്തിയതിന് പ്രത്യേക കേസ് എടുക്കണോയെന്നും പരിശോധിക്കുന്നുണ്ട്. അതിനൊപ്പം ഗൂഡാലോചന കേസില്‍ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം, സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ചുമതലയില്‍ നിന്നും നീക്കിയ വിജിലന്‍സ് മേധാവിയായിരുന്ന എഡിജിപി എം ആര്‍ അജിത് കുമാറും ഷാജ് കിരണുമായി ഫോണില്‍ വിളിച്ചത് 19 തവണയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതല്‍ വൈകിട്ടു വരെയാണ് ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത്. ഇതിനു പുറമേ വാട്സാപ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ലൈഫ് മിഷന്‍ കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ പി എസ് സരിത്തിനെ സ്വപ്നയുടെ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടു പോയത്. ഇതിനു പിന്നാലെയായിരുന്നു ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടത്.

എംആര്‍ അജിത് കുമാര്‍, എഡിജിപി വിജയ് സാഖറെ എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. രഹസ്യമൊഴി നല്‍കിയ തന്നെ കൊണ്ട് മൊഴി പിന്‍വലിപ്പിക്കാന്‍ ചില ഇടപെടലുകള്‍ വിജിലന്‍സ് ഡയറക്ടര്‍ എംആര്‍ അജിത് കുമാര്‍ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്റെ ഫോണിലേക്ക് അജിത് കുമാര്‍ വാട്‌സ് ആപ് കോള്‍ ചെയ്തുവെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് എം ആര്‍ അജിത് വഴിയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ