ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിൽ, ചെവിയുടെ മുകളിൽ പൊട്ടൽ; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വലത് ചെവിയുടെ മുകൾഭാഗത്തായാണ് പൊട്ടൽ ഉള്ളതെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടിയിട്ടുണ്ട്.

ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസത്തെ വിദ്യാർത്ഥികളുടെ സംഘർഷത്തെ തുടർന്നാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ ഷഹബാസ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ട്യൂഷൻ സെന്ററിലെ സെന്റോഫുമായി ബന്ധപ്പെട്ട തർക്കമാണ് ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെടാൻ കാരണമായത്. കേസിൽ അഞ്ചുപേർക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Latest Stories

ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെ വധിച്ച് ഇസ്രായേൽ

നിനക്ക് ഓടണോ ഒന്ന് ഓടി നോക്കെടാ, പൊള്ളാർഡ് സ്റ്റൈൽ മൈൻഡ് ഗെയിം കളിച്ച് ജഡേജ കെണിയിൽ വീഴാതെ ദീപക്ക് ചാഹർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ആശമാരെ കാണാൻ പോയത് അവർ എന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ട്, ഇനിയും പോകാൻ തയാർ‘; സുരേഷ് ഗോപി

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; ഏപ്രിൽ 28ന് വോട്ടെടുപ്പ്

IPL 2025: എടാ കൊച്ചു ചെറുക്കാ ഇന്നലെ വരെ എന്റെ കൂടെ നിന്നിട്ട് നീ ഒരുമാതിരി..., സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച ദീപക്ക് ചാഹറിന് മറുപണി കൊടുത്ത് ധോണി; വീഡിയോ കാണാം

പോക്സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

‍മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്

IPL 2025: അയാളുടെ വിരമിക്കൽ അപ്പോൾ സംഭവിക്കും, മിന്നൽ സ്റ്റമ്പിങ് നടത്തി താരമായതിന് പിന്നാലെ ധോണിയെക്കുറിച്ച് വമ്പൻ അപ്ഡേറ്റ് നൽകി അമ്പാട്ടി റായിഡു

ആശാ പ്രവർത്തകർക്ക് പിന്തുണയുമായി പൊതുപ്രവർത്തകർ; സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം

IPL 2025: രണ്ട് ഇതിഹാസ സ്പിന്നർമാരുടെ ശൈലി ഉള്ള താരമാണ് വിഘ്നേഷ് പുത്തൂർ, അവന്റെ ആ തന്ത്രം മറ്റുള്ള ബോളർമാർ ചെയ്യാത്തത്; മലയാളി താരത്തെ പുകഴ്ത്തി നവ്‌ജോത് സിംഗ് സിദ്ധു