വസ്തുത പരിശോധിക്കാതെയാണ് വാർത്ത കൊടുത്തത്; ബിരുദവും ഡോക്​ടറേറ്റും വ്യാജമാണെന്ന​ പരാതിയിൽ മറുപടിയുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ

ഡോക്‌ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്‌ടറേറ്റ് ചേ‍ർത്തതാണെന്ന വിവാദത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അം​ഗം ഷാഹിദ കമാൽ.  ഡിസ്റ്റൻസ് എഡ്യൂക്കേഷനായി ബി.കോം പാസാകുകയും എം.എ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ പാസാവുകയും ചെയ്തിട്ടുണ്ടെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ഷാഹിദ പറയുന്നു.  താൻ ഇ​ഗ്നുവിലെ എം.എസ്. ഡബ്ല്യു വിദ്യാർത്ഥികൂടിയാണ്. ഇതൊന്നും പരിശോധിക്കാതെയും തന്നോട് ചോദിക്കാതെയുമാണ് വാർത്തകൾ കൊടുത്തതെന്നും ഷാഹിദ പറയുഞ്ഞു.

“”അഞ്ചൽ സെൻജോൺസ് കോളേജിൽ 1987-90 കാലഘട്ടത്തിലാണ് ഡി​ഗ്രിക്ക് പഠിച്ചത്. കെ.എസ്.യു സംഘടനാ പ്രവർത്തനവുമായി സജീവമായിരുന്ന കാലത്ത് പരീക്ഷ കൃത്യമായി എഴുതാത്തതിനാൽ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ല. മുന്നോട്ടുളള ജീവിതത്തിൽ ഡി​ഗ്രിയില്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞതോടെ നഷ്ടപ്പെട്ട വിദ്യാഭ്യാസം വീണ്ടെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് ഡിസ്റ്റൻസ് എഡ്യൂക്കേഷനായി ബി.കോം പാസാകുകയും എം.എ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ പാസാവുകയും ചെയ്തു. ഇന്ന് താൻ ഇ​ഗ്നുവിലെ എം.എസ്. ഡബ്ല്യു വിദ്യാർത്ഥികൂടിയാണ്. ഇതൊന്നും പരിശോധിക്കാതെയും തന്നോട് ചോദിക്കാതെയുമാണ് വാർത്തകൾ കൊടുത്തത്””-  ഷാഹിദ പറയുന്നു.

തനിക്ക് ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിലിറ്റ് ലഭിച്ചിട്ടുണ്ട്. ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നും നിരവധി ആളുകൾക്ക് ഡിലിറ്റ് ലഭിച്ചിട്ടുണ്ട്. ഡോക്ടർ എന്നു വച്ച് തന്നെയാണ് അവരുടെ പ്രൊഫെെൽ പോകുന്നത്. ഷാഹിദ കമാലിന് മാത്രം എന്തുകൊണ്ടാണ് ഡോക്ടർ വെയ്ക്കാൻ പാടില്ലാത്തത് എന്നെനിക്ക് മനസിലാകുന്നില്ല. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിനെ താൻ സ്വാ​ഗതം ചെയ്യുന്നതായും ഷാഹിദാ കമാൽ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ സംവാദ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേ‍ർത്തതാണെന്നാണ് പരാതി ഉയര്‍ന്നത്.  ചർച്ചയിൽ ഷാഹിദാ കമാലിനെതിരെ പരാതിയുമായി വന്ന യുവതിയാണ് ഈ ആരോപണം ഉന്നയിച്ചത്. സ‍ർവ്വകലാശാലയിൽ തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇവ‍ർക്ക് ബികോം വരെ മാത്രമാണ് പഠിച്ചത്.

ബികോം മൂന്നാം വർഷം ഇവ‍ർ പാസായിട്ടില്ല. അതിനാൽ തന്നെ ഡിഗ്രി യോഗ്യത പോലും ഷാഹിദയ്ക്ക് ഇല്ല. അധികയോ​യോഗ്യത പിജിഡിസിഎ ആണെന്നാണ് സർവകാലാശ രേഖയിൽ ഉള്ളത്. ഇതും തെറ്റാണ്. ഇക്കാര്യങ്ങൾ തെളിയിക്കുന്ന രേഖകൾ സർവകലാശാലയിൽ നിന്നും വിവരാവകാശ നിയമപ്രകാരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എവിടെ വേണമെങ്കിലും ഈ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!