ഷഹര്‍ബാനയെ കണ്ടെത്തി, സൂര്യയ്ക്കായി തിരച്ചില്‍ തുടരുന്നു; ആവശ്യമെങ്കില്‍ നാവികസേനയുടെ സഹായം തേടും

കണ്ണൂര്‍ ഇരിട്ടി പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ സിക്ബാ കോളേജിലെ അവസാന വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥിനികളാണ് ഒഴുക്കില്‍പ്പെട്ടവര്‍. എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് ഇന്ന് രാലിലെ കണ്ടെത്തിയത്.

അതേ സമയം ഷഹര്‍ബാനയ്‌ക്കൊപ്പം കാണാതായ ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ സൂര്യയ്ക്കായി തിരച്ചില്‍ തുടരുന്നു. സ്ഥലത്ത് ചെന്നൈയില്‍ നിന്നെത്തിയ എന്‍ഡിആര്‍എഫിന്റെ മുപ്പതംഗസംഘം ഇന്നലെ മുതല്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. അഗ്നിശമന സേനയുടെ സ്‌കൂബ ടീമും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് തിരച്ചില്‍.

ആവശ്യമെങ്കില്‍ നാവിക സേനയുടെ സഹായം തേടുമെന്ന് സ്ഥലത്തെത്തിയ എഡിഎം നവീന്‍ ബാബുവും അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇരുവരും പരീക്ഷ കഴിഞ്ഞ്് സഹപാഠി ജസ്‌നയ്‌ക്കൊപ്പം പടിയൂരിനടുത്തെ വീട്ടിലെത്തിയതായിരുന്നു. പുഴയും അണക്കെട്ടും കാണുന്നതിനായി പൂവം കടവിലെത്തിയതായിരുന്നു.

മഴയില്‍ കുതിര്‍ന്ന മണ്‍തിട്ടയിലൂടെ നടക്കുമ്പോള്‍ തിട്ട ഇടിഞ്ഞുവീണ് ഇരുവരും പുഴയില്‍ പതിയ്ക്കുകയായിരുന്നു. സുഹൃത്ത് ജസ്‌നയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരണ് വിവരം അഗ്നിശമന സേനയെയും പൊലീസിനെയും അറിയിച്ചത്. ഒഴുക്കില്‍പ്പെട്ട ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍ കുടുങ്ങിയെങ്കിലും വല വേര്‍പെട്ട് ഒഴുക്കിലേക്ക് തന്നെ പോകുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂര്‍, ഇരിട്ടി അഗ്നിശമന സേനകള്‍ നടത്തിയ തിരച്ചില്‍ വിഫലമായിരുന്നു. തുടര്‍ന്ന് ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം അപകട മേഖലയിലേക്ക് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രവാഹം തുടരുകയാണ്. കെ സുധാകരന്‍ എംപി, സണ്ണി ജോസഫ് എംഎല്‍എ, സിപിഎം നേതാവി പികെ ശ്രീമതി തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?