മുഖ്യമന്ത്രിയ്ക്ക് വേണ്ടി സ്വപ്‌നയോട് സംസാരിച്ചിട്ടില്ല, സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുതെന്ന് ഉപദേശിച്ചു: ഷാജി കിരണ്‍

മുഖ്യമന്ത്രിയുടെ ദൂതനായി വന്ന് തന്നോട് മൊഴി മാറ്റാനാവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ വധഭീഷണി മുഴക്കിയെന്ന ഗുരുതര വെളിപ്പെടുത്തല്‍ സ്വപ്‌ന സുരേഷ് നടത്തിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ ആരോപണങ്ങള്‍ തള്ളി രംഗത്ത് വന്നിരിക്കുകയാണ് ഷാജി കിരണ്‍.

സ്വപ്‌നയും താനും സുഹൃത്തുക്കളാണെന്നും അവരോട് മൊഴിതിരുത്താനാവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ സുരക്ഷയെ മുന്‍നിര്‍ത്തി വിഡ്ഢിത്തം കാണിക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഏഷ്യനെറ്റുമായുള്ള പ്രത്യേക അഭിമുഖത്തില്‍ ഷാജി കിരണ്‍ പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചു. യുപി രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇയാള്‍ വന്നത്. കെപി യോഹന്നാല്‍ സംഘടനയുടെ ഡയറക്ടറാണ് താനെന്ന് പരിചയപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിക്കകം മുഖ്യമന്ത്രിയ്‌ക്കെതിരായ മൊഴി പിന്‍വലിക്കാന്‍ അയാള്‍ അന്ത്യ ശാസനം നല്‍കി.

പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും. പത്ത് വയസ്സുള്ള മകന്‍ വീട്ടില്‍ തനിച്ചാകുമെന്നും അയാള്‍ പറഞ്ഞു. അനുസരിച്ചില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞ അയാള്‍ തന്നെ വെളിച്ചം കാണാതെ ജയിലിലടക്കുമെന്നും പറഞ്ഞു. ഷാജികിരണിന്റെ ശബ്ദരേഖ കയ്യിലുണ്ട്,.

അതേസമയം വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ വിജിലന്‍സ് നീക്കങ്ങളില്‍ പരാതി നല്‍കാന്‍ സരിത്ത് നിയമവിദഗ്ദരുടെ അഭിപ്രായം തേടി. വിജിലന്‍സ് നടപടിയിലടക്കം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്ന് സരിത്ത് വ്യക്തമാക്കി. 16ന് വീണ്ടും ഹാജരാകാന്‍ സരിത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സരിത്തിന്റെ മൊബൈല്‍ഫോണും വിജിലന്‍സിന്റെ കസ്റ്റഡിയിലാണ്. ഈ ഫോണുകള്‍ പരിശോധനക്ക് നല്‍കാനാണ് വിജിലന്‍സിന്റെ തീരുമാനം.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ