ദിലീപുമായി വേദി പങ്കിട്ടു; രഞ്ജിത്ത് നല്‍കിയത് തെറ്റായ സന്ദേശം: എ.ഐ.വൈ.എഫ്

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ഒപ്പം ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് വേദി പങ്കിട്ടത് അപലപനീയമാണെന്ന് എഐവൈഎഫ്. സ്ത്രീ സുരക്ഷയെന്ന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ പ്രവര്‍ത്തിയാണിതെന്നും എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു.

ഐഎഫ്എഫ്‌കെ വേദിയില്‍ അതിജീവിതയെ കൊണ്ടുവന്നതിലൂടെ സ്ത്രീ സുരക്ഷ സംബന്ധിച്ച് ഇടതു സര്‍ക്കാരിന്റെ നയം എന്താണന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേ കേസിലെ മുഖ്യസൂത്രധാരനായ ദിലീപിനൊപ്പം വേദി പങ്കിട്ടതിലൂടെ രഞ്ജിത്ത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ദിലീപിന് ഒപ്പം വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഫിയോക്കിന്റെ ജനറല്‍ ബോഡി മീറ്റിംഗ് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ആ മീറ്റിംഗിലാണ് ദിലീപും രഞ്ജിത്തും ഒരു വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ യോഗ്യതയും സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് ചടങ്ങില്‍ പറഞ്ഞിരുന്നു.

അതേസമയം ദിലീപിനെ താന്‍ വീട്ടില്‍ പോയി കണ്ടതല്ല. മധുപാലിനും തനിക്കുമുള്ള തിയേറ്റര്‍ ഉടമകളുടെ അനുമോദന ചടങ്ങിലാണ് സംബന്ധിച്ചത്. സര്‍ക്കാരിന്റെ മുഖമാണെങ്കിലും സിനിമാക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കാനാകില്ലെന്നും അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ തന്നിട്ടുണ്ടെന്നും രഞ്ജിത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല