കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇടം ലഭിച്ചതോടെ ശശി തരൂര്‍ വീണ്ടും കേരളത്തിലെ കോണ്‍ഗ്രസില്‍ ശക്തനാകുന്നു. മൂന്ന് പ്രവര്‍ത്തക സമിതിയംഗങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ളത് അതില്‍ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗമാണ്. രണ്ടാമത്തേത് കെ ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു കഴിഞ്ഞു, പിന്നെയുള്ളത് കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിശേഷിപ്പിക്കപ്പെടുന്ന ശശി തരൂര്‍ ആണ്. അത് കൊണ്ട് ഫലത്തില്‍ കേരളത്തിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂരാണ് എന്ന് വരികയാണ്.
കേരളത്തിലേക്ക് ശശി തരൂരിനെ അയക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നു എന്നൊരു സന്ദേശവും ഇതിന് പിന്നിലുണ്ട്. പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കാതിരുന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ശശി തരൂരിന് നല്‍കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലന്ന തലത്തിലേക്കാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീങ്ങുന്നത്. ശശി തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിച്ചാല്‍ അടുത്തനിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഭരണത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഉറപ്പുണ്ട്.
നേരത്തെ ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍മല്‍സരിച്ചതും, പിന്നീട് കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശ്രമം നടത്തിയതും, അതേ തുടര്‍ന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നു തന്നെ കടുത്ത എതിര്‍പ്പുയര്‍ന്നതും കേരളത്തിലെ കോണ്‍ഗ്രസില്‍ ചെറുതല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ജനകീയാംഗീകാരമുള്ള ഏക നേതാവ് ഇപ്പോള്‍ ശശി തരൂര്‍ ആണ്.
കേരളത്തിലെ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പലരും ശശി തരൂരിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ച വോട്ടിന്റെ ഭൂരിഭാഗവും കേരളത്തില്‍ നിന്നായിരുന്നു. അത് കൊണ്ട് കേരളവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ മോഹങ്ങള്‍ തന്നെ തരൂരിനുണ്ടെന്ന് അദ്ദേഹത്തിന്റെ എതിരാളികളും അനുകൂലികളും ഒരു പോലെസമ്മതിക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കുമോ എന്നതിന് ആശ്രയിച്ചിരിക്കുംകേരളത്തിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയനീക്കങ്ങള്‍. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എന്ന നിലയില്‍ അദ്ദേഹം ആഗ്രഹിക്കുന്ന പോലെ ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ സീറ്റ് ലഭിക്കും. അത് കൊണ്ട് തന്നെ തരൂരിന്റെ തുടര്‍ രാഷ്ട്രീയ നീക്കങ്ങള്‍ കേരളം ഉറ്റു നോക്കുന്നു.