തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന ഫലം ഉണ്ടാകും; ബിജെപി സര്‍ക്കാര്‍ വാക്കുകള്‍ പാലിച്ചില്ല; വീണ്ടും വിജയിച്ചാല്‍ രാജ്യം തകരുമെന്ന് ശശി തരൂര്‍

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന ഫലം ഇത്തവണ ഉണ്ടാകുമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാറത്ഥി ശശി തരൂര്‍. 2004 ല്‍ യുപിഎ വിജയിച്ചതിനു സമാനമായ അദ്ഭുതപ്പെടുത്തുന്ന ഫലം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് ശശി തരൂര്‍ പറഞ്ഞു.

2004 ല്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഇന്ത്യ തിളങ്ങുന്നുവെന്ന ക്യാമ്പയിനുമായി തുടര്‍ഭരണം ഉറപ്പിച്ചതാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് യുപിഎ അധികാരത്തിലെത്തി. ബിജെപി ക്യാമ്പില്‍ ഇപ്പോള്‍ പരിഭ്രമം പ്രകടമാണ്. മുമ്പ് പുറത്താക്കിയവരുടെ പിന്നാലെ നടന്ന് കെഞ്ചി ഇപ്പോള്‍ കൂടെക്കൂട്ടുകയാണ്. അവര്‍ക്ക് കേവല ഭൂരിപക്ഷത്തിനു വേണ്ട 272 സീറ്റ് ലഭിക്കില്ല.

ഇന്നു വരെ വാക്കുപാലിക്കാത്ത ഒരു സര്‍ക്കാര്‍ ഇനി നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് എന്തു വിശ്വസനീയതയാണുള്ളത്. വര്‍ഷം രണ്ടു കോടി തൊഴില്‍ വാഗ്ദാനം ചെയ്തു. രാജ്യത്ത് തൊഴിലില്ലായ്മ കൂടുകയാണു ചെയ്തതെന്ന് അദേഹം പറഞ്ഞു.
ബിജെപി ഒരു തെരഞ്ഞെടുപ്പില്‍ കൂടി ജയിച്ചാല്‍ രാജ്യം തകരുമെന്നും അദേഹം പറഞ്ഞു.

Latest Stories

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്