ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് രണ്ട് അക്കത്തിന് പകരം രണ്ടു പൂജ്യങ്ങളായിരിക്കും ലഭിക്കുകയെന്ന് ശശി തരൂര്‍ എംപി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.
രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന് താന്‍ ഭയപ്പെടുന്നുവെന്ന് തരൂര്‍ പരിഹസിച്ചു. ബിജെപിയുടെ പ്രശ്നം കേരളത്തിന്റെ ചരിത്രമോ സംസ്‌കാരമോ മനസിലാക്കാനായിട്ടില്ലെന്നതാണ്. ഒരു ചെറിയ പരിധിക്കപ്പുറം ഇവിടെ വര്‍ഗീയത വിളയില്ല. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും മണിപ്പുരിലെ സാഹചര്യം ആ നീക്കത്തെ വഷളാക്കിയെന്നും തരൂര്‍ പറഞ്ഞു.