കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ഇന്നലെ പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പൊന്നാനിയില്‍ മാസപ്പിറവി കണ്ട സാഹചര്യത്തില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ (ചെറിയപെരുന്നാള്‍ ) ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെഎന്‍എം) കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനിയും അറിയിച്ചു.
തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഗള്‍ഫ് നാടുകളില്‍ ബുധനാഴ്ച ചെറിയപെരുന്നാളായിരിക്കും. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാനില്‍ പെരുന്നാള്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകും.
റംസാനിലെ 30 നോമ്ബും പൂര്‍ത്തിയാക്കിയാണ് ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ നാളെ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.
അതേസമയം, മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഉത്തരേന്ത്യയില്‍ ചെറിയപെരുന്നാള്‍ നാളെയാരിക്കും ഡല്‍ഹി ലഖ്‌നൗ ഇമാമുമാര്‍ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കി.