ഷെയ്ഖ് പി. ഹാരിസ്  സി.പി.എമ്മിലേയ്ക്ക്; കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

എല്‍.ജെ.ഡി വിട്ട് ഷെയ്ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്. ഹാരിസ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിന് മുന്നിലുള്ള ഫ്ളാറ്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

വിമതനീക്കത്തിന്റെ പേരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിയതിനു പിന്നാലെ രണ്ടു ദിവസം മുമ്പാണ് എല്‍ജെഡിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടി അംഗത്വം രാജിവെച്ചത്. എം.വി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ട് അതിനാല്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു കൊണ്ടായിരുന്നു ഷെയ്ക്ക് പി ഹാരിസിന്റെ രാജി.

Read more

രാജിയ്ക്ക് ശേഷം ഹാരിസ് സിപിഎമ്മിലേക്ക് പോകുമെന്ന സൂചന ഉണ്ടായിരുന്നു. ഇന്നു തന്നെ ഷെയ്ഖ് പി ഹാരിസ് സിപിഎമ്മില്‍ ചേരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയില്‍ ഏത സ്ഥാനമാണ് ഇദ്ദേഹത്തിന നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.