അട്ടപ്പാടി മധുവധക്കേസുമായി ബന്ധപ്പെട്ട് മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഷിഫാന് ഉപാധികളോടെ ജാമ്യം. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസില്‍ മുക്കാലി പറയന്‍കുന്ന് സ്വദേശിയായ ഷിഫാന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. പത്ത് ദിവസം കഴിഞ്ഞ് വീണ്ടും കോടതിയെ സമീപിക്കാമെന്നും അതിന് മുന്‍പ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കേസില്‍ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതി അബ്ബാസിന്റെ മകളുടെ മകനാണ് ഷിഫാന്‍. അബ്ബാസിനൊപ്പം മധുവിന്റെ വീട്ടില്‍ പോയിരുന്നെന്നും എന്നാല്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷിഫാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
Read more
അതേസമയം മധുവധക്കേസില്‍ 12 പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.