എറണാകുളത്ത് ഷിഗെല്ല; മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം, ജില്ലയിൽ അതീവ ജാഗ്രത

എറണാകുളം ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം. പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരെ ഷിഗെല്ല പരിശോധനക്ക് വിധേയരാക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ ചോറ്റാനിക്കര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനക്കായി സര്‍ക്കാര്‍ ലാബിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം ഇന്ന് വന്നേക്കും.

രണ്ട് ദിവസം മുമ്പാണ് ചോറ്റാനിക്കര സ്വദേശിനിയായ വീട്ടമ്മയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനി ഇവര്‍ക്ക് ഉണ്ടായിരുന്നു. വയറിളക്കം കൂടി പിടിപ്പെട്ടതോടെയാണ് ഷിഗെല്ല പരിശോധനയ്ക്ക് ഇവരെ വിധേയയാക്കിയത്. ഈ പരിശോധന ഫലം പൊസിറ്റീവ് ആകുകയായിരുന്നു. എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

രോഗലക്ഷണമുള്ള രണ്ട് പേര്‍ക്കൂടി ചികിത്സയിലുണ്ട്. ഇവരുടെ പരിശോധനാഫലവും വരേണ്ടതുണ്ട്. സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചോറ്റാനിക്കരയിലും പരിസരപ്രദേശത്തും ആരോഗ്യ ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!