ഷിരൂര്‍ ശാന്തം, അര്‍ജ്ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച്ച പുനരാരംഭിക്കും; ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കും

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജ്ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച്ച പുനരാരംഭിക്കും. ഗോവയില്‍ നിന്ന് എത്തിക്കുന്ന ഡ്രഡ്ജര്‍ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

പ്രദേശത്തെ കാലാവസ്ഥ അനുകൂലമായതോടെയാണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന സര്‍ക്കാരാണ് ഗോവ പോര്‍ട്ടില്‍ നിന്ന് എത്തിക്കുന്ന ഡ്രഡ്ജറിന്റെ ചെലവ് പൂര്‍ണ്ണമായും വഹിക്കുന്നത്. ഷീരൂരിലെ പ്രതികൂലമായിരുന്ന കാലാവസ്ഥ കൂടി അനുകൂലമായതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്.

38 മണിക്കൂര്‍ കൊണ്ടാണ് ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ ഷിരൂരില്‍ എത്തിക്കാന്‍ സാധിക്കുക. നാവികസേനയുടെ പരിശോധനയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന മണ്ണും കല്ലുകളുമായിരിക്കും ഡ്രഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം പുഴയിലിറങ്ങി പരിശോധന നടത്തും.

Latest Stories

ശ്രീവിദ്യയുടെ സ്വത്തുക്കളുടെയെല്ലാം അവകാശം എന്റെ പേരിലാണ്, ഒരുപാട് ചീത്തപ്പേര് കേട്ടു, പക്ഷെ എനിക്കൊരു മൊട്ടുസൂചി പോലുമില്ല: ഗണേഷ് കുമാര്‍

IPL 2025: ഇത്തവണ എങ്കിലും ഈ സാല കപ്പ് നമ്മൾ പൊക്കുമോ, മിസ്റ്റർ നാഗിന്റെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി കോഹ്‌ലി; വീഡിയോ കാണാം

വഖഫ് ആഭ്യന്തര വിഷയം, അഭിപ്രായം വേണ്ട; പാക്കിസ്ഥാനു വേണ്ടി സമയം പാഴാക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല; ഭീകരവാദം അവരെ കടിച്ചുകീറാന്‍ തുടങ്ങിയെന്ന് എസ് ജയശങ്കര്‍

'നീ ആരാ മമ്മൂട്ടിയോ? എന്റെ മുമ്പില്‍ നിന്ന് ഇറങ്ങി പോകാന്‍' എന്ന് അയാള്‍ എന്നോട് ചോദിച്ചു, വിന്‍സി പറഞ്ഞതു പോലെ എനിക്കും ദുരനുഭവം ഉണ്ടായി: ശ്രുതി രജനികാന്ത്

'ക്ലാസ്സ്മുറിയിലെ ചൂട് കുറക്കാൻ പ്രിൻസിപ്പലിന്റെ ചാണക പരീക്ഷണം', പകരത്തിന് പകരം; പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ ചാണകം തേച്ച് വിദ്യാർത്ഥി യൂണിയൻ

'ദുഖവെള്ളിക്ക് മുമ്പേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി'; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമർശനവുമായി ദീപിക മുഖപ്രസംഗം

IPL 2025: സോഷ്യൽ മീഡിയ കത്തിക്കാൻ ഒരു പോസ്റ്റ് മതി, ആ വലിയ സിഗ്നൽ നൽകി ചേതേശ്വർ പൂജാരയും ഭാര്യയും; കുറിച്ചത് ഇങ്ങനെ

ശാപം പിടിച്ച നേരത്ത് തെറ്റ് ചെയ്തു, ട്രംപിനെ ഭയന്നാണ് അയാളെ സിനിമയില്‍ അഭിനയിപ്പിച്ചത്..; വെളിപ്പെടുത്തലുമായി സംവിധായകന്‍

'അഴിമതിയുടെ ഗാന്ധി കുടുംബ മാതൃകക്കെതിരായ കേസ്, നാഷണൽ ഹെറാൾഡ് തട്ടിപ്പ് രാജ്യം കണ്ട വലിയ കൊള്ള'; വിമർശിച്ച് ബിജെപി

'എല്ലാം ഈ അപ്പാ അമ്മ കാരണം..'; വിമർശനങ്ങൾക്ക് മറുപ‌ടിയുമായി ദിവ്യ എസ് അയ്യർ