മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി മാറണമെന്ന അത്യാഗ്രഹം, ശോഭ സുരേന്ദ്രന്‍

ഗവര്‍ണര്‍ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്കെന്ന് ശോഭാ സുരേന്ദ്രന്‍. സംസ്ഥാനമൊട്ടാകെ സിപിഐഎമ്മിന് ആധിപത്യമുള്ള എല്ലായിടത്തും കയ്യൂക്ക് കാണിക്കാന്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചിട്ടുണ്ട്.

കയ്യൂക്ക് കൊണ്ട് രാഷ്ട്രീയ കൊലപാതകം നടത്തിയാണ് ഇവര്‍ വിവിധയിടങ്ങളില്‍ അധികാരത്തിലിയിരുന്നത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്യും വരെ ഗവര്‍ണര്‍ക്കെതിരെ ഇപ്പോഴുയര്‍ന്ന് ആക്ഷേപങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

‘ഗവണര്‍ സ്ഥാനം ഭരണഘടനാപരമായ പദവിയാണെന്ന് ഓര്‍ക്കേണ്ടത് മുഖ്യമന്ത്രിയാണ്. വലിയ ചുമതലകള്‍ വേണ്ട എന്നു വച്ച് ത്യാഗം ചെയ്ത ആളാണ് ഗവര്‍ണര്‍. കേരളത്തിലെ ഗവര്‍ണര്‍ അസ്വസ്ഥനാണ്. മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു.

കെ സുരേന്ദ്രന്റെ മകന്റെ നിയമന വിഷയത്തില്‍, അര്‍ഹതപ്പെട്ട സര്‍ട്ടിഫിക്കറ്റുമായാണ് സുരേന്ദ്രന്റെ മകന്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി