നേതൃമാറ്റത്തിന് ഒരു സമയമുണ്ട്; രാജീവ് ചന്ദ്രശേഖര്‍ എത്തുന്നതില്‍ സന്തോഷം മാത്രമെന്ന് ശോഭ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തുന്നതില്‍ സന്തോഷം മാത്രമാണെന്ന് മുതര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഭാരതീയ ജനതാ പാര്‍ട്ടി യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ റോളേറ്റെടുക്കുന്ന പാര്‍ട്ടിയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ കൃത്യതയോടെ ഭാരതീയ ജനതാ പാര്‍ട്ടിയെ നയിക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

പുതിയ നേതൃത്വത്തെ വളരെയധികം സന്തോഷത്തോടെയാണ് കാണുന്നത്. രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയില്‍ പുതിയൊരു വ്യക്തിയല്ല. കേന്ദ്ര മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് രാജീവ് പരാജയപ്പെട്ടത്. വളരെ കൃത്യതയോടെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കും. നേതൃമാറ്റത്തിന് ഒരു സമയമുണ്ട്. അതാണ് ഇപ്പോള്‍ നടന്നതെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

Read more

ഭാരതീയ ജനതാ പാര്‍ട്ടി യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ റോളേറ്റെടുക്കുന്ന പാര്‍ട്ടിയാണ്. മയക്കുമരുന്ന് പ്രശ്‌നങ്ങള്‍ക്കെതിരെ കേരളത്തില്‍ ഒരു സമരം നടത്താന്‍ കഴിയാത്ത കോണ്‍ഗ്രസാണ് ഇപ്പോഴുള്ളത്. തങ്ങള്‍ അതിശക്തമായി എല്ലാ വിഷയങ്ങളും ഏറ്റെടുത്ത് പ്രവര്‍ത്തിക്കും. രാജീവ് ചന്ദ്രശേഖര്‍ പ്രസ്ഥാനത്തെ നല്ലരീതിയില്‍ നയിക്കുമെന്നും ശോഭ അഭിപ്രായപ്പെട്ടു.