'ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ ബെൽറ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കും, അടിവസ്ത്രത്തിൽ നിർത്തും, നനഞ്ഞ തോർത്ത് കൊണ്ട് അടിക്കും'; കൊച്ചിയിൽ നടുക്കുന്ന തൊഴിൽ ചൂഷണം, വീഡിയോ പുറത്ത്

കൊച്ചിയിൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തൊഴിൽ ചൂഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മാർക്കറ്റിങ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ നായ്ക്കളുടെ ബെൽറ്റ് കഴുത്തിൽ ഇട്ട് നടത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീടുകളിൽ പാത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുന്നത്.

സ്ഥാപനത്തിൽ തൊഴിൽ ചൂഷണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ തൊഴിലാളികളെ അടിവസ്ത്രത്തിൽ നിർത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരൻ പറയുന്നു. ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കിൽ അതിനനുസരിച്ച് അവർ ശിക്ഷകൾ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കിൽ അവരെ രാത്രിയിൽ വിളിച്ചുവരുത്തി നനഞ്ഞ തോർത്ത് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും.

സ്ഥാപന ഉടമ ഉബൈദിന്റെ പേരിൽ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുൻപും ഇതേ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. സ്ഥാപനത്തിൽ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്.

കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്. പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചുവരുത്തുന്നത്. പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും മാറ്റം ഉണ്ടായില്ലെന്ന് മുൻ ജീവനക്കാരൻ പറയുന്നു.

Latest Stories

ദേശീയത മുതലെടുത്ത് ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍?; മറ്റേത് സര്‍ക്കാരിനുണ്ട് ഇത്തരമൊരു ഇമ്മ്യൂണിറ്റി?

സിനിമാ നടികളൊക്കെ 'വേശ്യ'കളാണെന്ന് പറയാന്‍ ഇയാള്‍ ആരാണ്? ആദ്യം ഭ്രാന്താനാണെന്ന് വിചാരിച്ചു, നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്: ഉഷ ഹസീന

CSK VS SRH: എന്ത് ചെയ്തിട്ടും ഒരു മെനയാകുന്നില്ല, ആ ഒരു പ്രശ്‌നം ചെന്നൈ ടീമിനെ ആവര്‍ത്തിച്ച് അലട്ടുന്നു, തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി; കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണെന്ന് കോടതി; രാഹുലിനും സോണിയയ്ക്കും നോട്ടീസ് നല്‍കില്ല

ശ്രീ ശ്രീ രവിശങ്കര്‍ ആകാനൊരുങ്ങി വിക്രാന്ത് മാസി; വരുന്നത് ത്രില്ലര്‍ ചിത്രം

ഇതിനേക്കാൾ വലിയ ഗതികെട്ടവൻ വേറെ ആരുണ്ട് ദൈവമേ, ഡാരിൽ മിച്ചലിന് കിട്ടിയത് വമ്പൻ പണി; ഈ കോടിക്ക് ഒന്നും ഒരു വിലയും ഇല്ലേ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

ക്യാ ഹാഫ് ബോട്ടില്‍ ഹേ ഫുള്‍ ബോട്ടില്‍ ഹേ, ഏതെങ്കിലും ബ്രാന്‍ഡ് താടോ, എനിക്കിന്ന് കുടിച്ച് മരിക്കണം; രാജസ്ഥാന്റെ തുടര്‍തോല്‍വികളില്‍ നിരാശനായി ടീം സിഇഒ

അമിത് ഷായുടെ മുഖവും ശരീരഭാഷയും ഒരു ക്രൂരന്റേതാണ്; ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ സമ്പൂര്‍ണ പരാജയം; തീവ്രവാദി ആക്രമണത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെ സന്ദീപ് വാര്യര്‍

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പെഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു

സ്ത്രീവിരുദ്ധരായ നടന്മാര്‍, പൊതുസമൂഹത്തിന് മുന്നില്‍ ഫെമിനിസ്റ്റുകളായി അഭിനയിക്കുന്നു: മാളവിക മോഹനന്‍