സ്ത്രീകളെ ശല്യം ചെയ്തു, ചോദ്യം ചെയ്തപ്പോള്‍ അക്രമിച്ചു, കുത്തേറ്റത് കണ്ണിന് സമീപം; ആക്രമിക്കപ്പെട്ട ദേവദാസ്

ട്രെയിനില്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോളെന്ന് ആക്രമിക്കപ്പെട്ടയാൾ . മദ്യലഹരിയിലായിരുന്ന സിയാദ് കമ്പാര്‍ട്ട്‌മെന്റിലെ സ്ത്രീകളെ ശല്യം ചെയ്യുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനാണ് സിയാദ് അക്രമിച്ചത്.

ഷൊര്‍ണ്ണൂറില്‍ മരുസാഗര്‍ എക്‌സ്പ്രസിലാണ് സംഭവം . പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ചില്ല്കുപ്പികൊണ്ടാണ് സിയാദ് കുത്തിയത്്. കണ്ണിന് സമീപത്ത്് പരുക്കേറ്റ ദേവദാസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം അക്രത്തില്‍ സിയാദിന്റെ കൈയ്ക്കും പരിക്കേറ്റു. അക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സിയാദിനെ ആര്‍.പി.എഫ്. പിടികൂടി. ഗുരുവായൂര്‍ സ്വദേശിയാണ് സിയാദ്. ഞാറാഴ്ച രാത്രി മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോഴാണ് ആക്രമണം.

ആലുവയില്‍ നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. സിയാദ് നിരവധിക്കേസുകളില്‍ പ്രതിയാണ്. തൃശ്ശൂര്‍ ഈസ്റ്റ് , ഗുരുവായൂര്‍, പാവരട്ടി എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം