ശ്രീ റാം വെങ്കിട്ടരാമന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായി പുതിയ ചുമതല. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നൽകിയിരിക്കുന്നത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ.
മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ട രാമൻ. വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമതിവേഗയിൽ ഓടിച്ച കാറിടിച്ചാണ് കെ.എം.ബഷീർ മരിക്കുന്നത്. വാഹന ഉടമയായ വഫ ഫിറോസും കാറിൽ ഒപ്പമുണ്ടായിരുന്നു.