Connect with us

KERALA

സിപിഎമ്മിന് സിബിഐയെ പേടിയാണോയെന്ന് ശുഹൈബിന്റെ സഹോദരി; ‘ഒരു സിബിഐയും അന്വേഷിയ്ക്കാന്‍ വരില്ലെന്ന് ഷംസീര്‍

, 10:34 pm

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ ഒരു സിബിഐ അന്വേഷണവും നടക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍. മനോരമ ചാനലിന്റെ കൗണ്ടര്‍ പോയന്റില്‍ സംസാരിക്കുകയായിരുന്നു ഷംസീര്‍. എന്തിനാണ് സിബിഐ അന്വേഷണത്തെ നിങ്ങള്‍ ഭയപ്പെടുന്നത് എന്ന ശുഹൈബിന്റെ സഹോദരി ശര്‍മിനയുടെ ചോദ്യത്തിന് ഷംസീര്‍ മറുപടി പറയുകയായിരുന്നു.

സിപിഎം എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്നും പാര്‍ട്ടിയുടെ ഒരു ലോക്കല്‍ നേതാവുപോലും തങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തിയില്ലെന്നും ശര്‍മില പറഞ്ഞു. സിപിഎമ്മിന് സിബിഐയെ ഭയമുള്ളതുതുകൊണ്ടല്ലേ സിബിഐ അന്വേഷണം വേണ്ടെന്ന് അവര്‍ പറയുന്നത്. അത് കൊണ്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സിബിഐ വരണമെന്നും ശര്‍മില പറഞ്ഞു.

എന്നാല്‍ തന്റെ നിലപാട് ആവര്‍ത്തിച്ച ഷംസീര്‍ ശര്‍മിലയെ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നതിനെതിരെയും പറഞ്ഞു. കോണ്‍ഗ്രസുകാര്‍ കാണിക്കുന്നത് ശരിയല്ലെന്നും തങ്ങളുടെ രക്തസാക്ഷി കുടുംബത്തില്‍പ്പെട്ടവരെ ചര്‍ച്ചയ്ക്ക് കൊണ്ടിരുത്തി രാഷട്രീയം കളിക്കാറില്ലെന്നും ഷംസീര്‍ പറഞ്ഞു.