സിദ്ധാര്‍ത്ഥിന്റെ മരണം; സര്‍വകലാശാല വിസിയെ സസ്‌പെന്റ് ചെയ്ത് ഗവര്‍ണര്‍

വയനാട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ വിസിയ്‌ക്കെതിരെ നടപടിയെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വെറ്റിനറി സര്‍വകലാശാല വിസി എംആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്റ് ചെയ്തു. വിസിയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി.

മൂന്ന് ദിവസം സിദ്ധാര്‍ത്ഥിന് തുടര്‍ച്ചയായി പീഡനം നേരിട്ടെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ഗവര്‍ണര്‍ ആരോപിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Read more

എസ്എഫ്‌ഐ കോളേജ് ഹോസ്റ്റലുകള്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സുകളാക്കി മാറ്റുന്നു. പോപ്പുലര്‍ ഫ്രണ്ടും എസ്എഫ്‌ഐയും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.