'സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണം'; ഹൈക്കോടതി ഉത്തരവിൽ സർക്കാരിനും രൂക്ഷ വിമർശനം

ലൈംഗിക പീഡനക്കേസില്‍ നടൻ സിദ്ദിഖ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സിഎസ് ഡയസിന്‍റെ ബെഞ്ചാണ് സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

അതിക്രമത്തിനിരയായി എന്നുവച്ച് പരാതിക്കാരിയുടെ സ്വഭാവം വിലയിരുത്തരുത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമാണെന്നും സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഹിയക്കോടതി പറയുന്നു. ഉത്തരവില്‍ സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നിഗൂഢമൗനം പാലിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

പരാതിക്കുള്ള കാലതാമസം ഒരു കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയെ വ്യക്തിഹത്യ നടത്താൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നടന്‍ വലിയ സ്വാധീനമുള്ളയാളാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയുണ്ട്. പരാതിക്കാരിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ആയിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് കോടതി അംഗീകരിക്കുയായിരുന്നു.

അതേസമയം തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ സിദ്ദിഖിന്‍റെ വാദം. ഈ വാദങ്ങൾ തള്ളികൊണ്ടാണ് ജസ്റ്റിസ് സിഎസ് ഡയസിന്‍റെ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

Latest Stories

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി ബിജെപി ഹൈക്കോടതിയില്‍

ചാമ്പ്യന്‍സ് ട്രോഫി 2025: 'ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കു'; വിചിത്ര നിര്‍ദ്ദേശവുമായി പാക് താരം

വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍; കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും

"പടിയിറങ്ങുന്നതിന് മുൻപ് എന്റെ അവസാനത്തെ ആഗ്രഹം നേടാൻ എനിക്ക് സാധിച്ചില്ല"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ വൈറൽ

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?