ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇടക്കാല ജാമ്യം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നൽകിയത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിച്ചത്.

യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നെകിലും ഹൈക്കോടതി തള്ളിയിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടയിലാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സിദ്ദിഖിനെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. അതേസമയം സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സിദ്ദിഖിനായി ഹാജരായി. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു സിദ്ദിഖിൻ്റെ വാദം. അതേസമയം രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേസ് വീണ്ടും പരിഗണിക്കും.

Latest Stories

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം

"സഞ്ജുവിന്റെ സ്ഥിരത ഇപ്പോൾ കോമഡിയാണ്"; താരത്തെ വിമർശിച്ച് സൗത്താഫ്രിക്കന്‍ സ്ട്രാറ്റെജി അനലിസ്റ്റ്

'ഡിസി ബുക്ക്സ് ഫെസിലിറ്റേറ്റർ മാത്രം, പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നു'; ആത്മകഥ വിവാദത്തിൽ ഒന്നും പറയാനില്ലെന്ന് രവി ഡിസി

വിരാട് കോഹ്‌ലിക്ക് എതിരെ അങ്ങനെ പന്തെറിഞ്ഞാൽ വിക്കറ്റ് ഉറപ്പാണ്, ഓസ്‌ട്രേലിയക്കാർക്ക് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

ഇത് 'ബ്രാന്‍ഡ് ന്യൂ ബാച്ച്' എന്ന് ലിജോ ജോസ് പെല്ലിശേരി; ആശംസകളുമായി സുരഭി ലക്ഷ്മിയും, ഹിറ്റടിച്ച് 'മുറ'