സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയിൽ; ഉന്നതരുടെ തണലിൽ നിയമത്തെ വെല്ലുവിളിക്കുന്നുവെന്ന് സർക്കാർ സത്യവാങ്മൂലം

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യം തള്ളണമെന്നുമാണ് സർക്കാരിന്റെ വാദം. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത്ത് കുമാറിനെയും സീനിയർ വനിത അഭിഭാഷകരിൽ ഒരാളെയും സുപ്രീംകോടതിയിൽ ഹാജരാക്കാൻ ആണ് സർക്കാർ തീരുമാനം.

സമൂഹത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സിദ്ദിഖിനെ പോലെയുള്ള ഉന്നതർ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും അറിയിച്ച് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളടക്കം നാളെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കാനുമാണ് സർക്കാർ തീരുമാനം.

സിദ്ദിഖിന് എതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഇന്ന് ഡൽഹിയിൽ എത്തും. നാളെ സുപ്രീകോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിൻ കൂടി കാഴ്ച നടത്തും. അതേസമയം ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടക്കുകയാണെന്നാണ് ആക്ഷേപം.

സിദ്ദിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത് വന്നിരുന്നു. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. സുപ്രീംകോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്. ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.

സിദ്ദിഖിനെ പിടികൂടാൻ ലുക്ക്‌ ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്പത് പ്രതി എത്തിയത്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടൻ്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്.

Latest Stories

സ്ത്രീകൾ സുരക്ഷിതരോ? സാധാരണ വേഷത്തിൽ രാത്രി നഗരത്തിലിറങ്ങിയ വനിതാ എസിപിക്ക് സംഭവിച്ചത്!!!

'ഊ ആണ്ടവാ'യ്ക്ക് ചുവടുവച്ച് കിംഗ് ഖാനും വിക്കി കൗശലും, കാണികളെ ചിരിപ്പിച്ച് നൃത്തം; വൈറൽ വീഡിയോ!

IND VS BAN: വിമർശകരെ അടിക്കാനുള്ള വടി തരാനുള്ള കൃത്യമായ അവസരം, ഒരേ സമയം സഞ്ജുവിന് വരവും കെണിയും ഒരുക്കി ബിസിസിഐ; ഇത്തവണ കാര്യങ്ങൾ ഇങ്ങനെ

ഡീക്കന്മാര്‍ ഉറപ്പ് നല്‍കിയാല്‍ മാത്രം തിരുപ്പട്ടം; വൈദീകപട്ടം നല്‍കാന്‍ ഔദ്യോഗിക കുര്‍ബാന ചൊല്ലണം; പ്രതിഷേധങ്ങള്‍ ഭയന്ന് പിന്നോട്ടില്ലെന്ന് സിറോ മലബാര്‍ സഭ

എഡിജിപി കൂടിക്കാഴ്ചയിൽ അസ്വാഭാവികത ഇല്ല; സ്വകാര്യ സന്ദര്‍ശനങ്ങള്‍ പതിവെന്ന് ആര്‍എസ്എസ് നേതാവ്

അപ്പോൾ അതാണ് കാരണം, അതുകൊണ്ടാണ് ടി 20യിൽ നിന്ന് വിരമിച്ചത്; ഒടുവിൽ അത് വെളിപ്പെടുത്തി രോഹിത് ശർമ്മ

ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബർമാർക്കെതിരെ കേസ്

'നെഹ്റു ട്രോഫി വള്ളം കളി വിജയം അട്ടിമറിയിലൂടെ'; ആരോപണവുമായി വീയപുരം, പരാതി നൽകി

മൂന്ന് വയസ്സുള്ളപ്പോൾ ചൂടൻ തേപ്പുപെട്ടിയിൽ കൈവെള്ള പതിപ്പിച്ചത് എനിക്ക് ഇന്നും ഓർമ്മയുണ്ട്; ദൃശ്യങ്ങൾ, ശബ്ദങ്ങൾ, മണങ്ങൾ ഒക്കെ നമ്മൾ ഓർത്ത് വച്ചേക്കാം : അശ്വതി ശ്രീകാന്ത്

ബാറ്റർമാർക്ക് മാത്രമല്ല ഫാസ്റ്റ് ബോളര്മാര്ക്കും ഉണ്ട് ഫാബ് ഫോർ, തിരഞ്ഞെടുത്ത് സഹീർ ഖാൻ; ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങൾ പട്ടികയിൽ