ഒളിവില്‍ തുടരുന്ന സിദ്ദിഖിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതിയില്‍; ഹാജരാകുന്നത് ദിലീപിന് വേണ്ടി വാദിച്ച അഭിഭാഷക സംഘം

ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി മുഖേനയാണ് ജാമ്യ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 150ഓളം പേജുള്ള ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതും മുകുള്‍ റോത്തഗിയും സംഘവുമായിരുന്നു. വ്യാഴാഴ്ച രാവിലെ രഞ്ജിത റോത്തഗി മെന്‍ഷനിംഗ് ഓഫീസര്‍ക്ക് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മെയില്‍ അയയ്ക്കും. തുടര്‍ന്ന് എപ്പോള്‍ ഹര്‍ജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

അതിജീവിത പരാതി നല്‍കാന്‍ വൈകിയതാണ് പ്രധാനമായും ജാമ്യ ഹര്‍ജിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം കേരള പൊലീസ് നടനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. അന്വേഷണ സംഘം ഒളിവിലുള്ള സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ചാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

അതിക്രമത്തിനിരയായി എന്നുവച്ച് പരാതിക്കാരിയുടെ സ്വഭാവം വിലയിരുത്തരുത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമാണെന്നും സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഹിയക്കോടതി പറയുന്നു. ഉത്തരവില്‍ സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നിഗൂഢമൗനം പാലിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

പരാതിക്കുള്ള കാലതാമസം ഒരു കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയെ വ്യക്തിഹത്യ നടത്താന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നടന്‍ വലിയ സ്വാധീനമുള്ളയാളാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയുണ്ട്. പരാതിക്കാരിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ആയിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് കോടതി അംഗീകരിക്കുയായിരുന്നു.

അതേസമയം തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ സിദ്ദിഖിന്റെ വാദം. ഈ വാദങ്ങള്‍ തള്ളികൊണ്ടാണ് ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Latest Stories

മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവം; സുരേഷ്‌ഗോപിയ്‌ക്കെതിരെ നിയമ നടപടിയില്ലെന്ന് പൊലീസ്

ബാഴ്‌സലോണ ടെർ സ്റ്റെഗൻ പകരക്കാരനെ കണ്ടെത്തി; വിരമിച്ച ഇറ്റാലിയൻ താരത്തെ തിരിച്ചു കൊണ്ട് വരാനൊരുങ്ങി ക്ലബ്

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയിലേക്ക് മാറ്റി; ഡിഎന്‍എ പരിശോധന ഫലത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് അവകാശവാദമുന്നയിച്ച് അൽ-നാസർ വനിതാ ടീം താരം

'നായിക നീ തന്നെ, ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളും മാറി മാറി നിന്നെ ഉപയോഗിക്കും'; മലയാളി നടിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

മിസ്റ്റർ കൂൾ അത്ര കൂളല്ല; മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണി ക്ഷോഭിച്ച സന്ദർഭം ഓർത്തെടുത്ത് സഹതാരം

തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച സഖാക്കള്‍; ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ല; മുഖ്യന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കായി പ്രതിരോധം തീര്‍ത്ത് എംവി ഗോവിന്ദന്‍

ലൈവിനിടയില്‍ ലെബനന്‍ മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ഇടിച്ചു കയറുന്ന ഇസ്രയേല്‍ മിസൈല്‍; വൈറലായി ഞെട്ടിപ്പിക്കുന്ന വീഡിയോ

കിലിയൻ എംബാപ്പെയുടെ പരിക്ക് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു; ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമുള്ള പ്രധാന മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്

ചാത്തനൊപ്പം 'ട്രെന്‍ഡായി' അനുബന്ധ കുറ്റകൃത്യങ്ങളും; കൊച്ചിയില്‍ ചാത്തന്‍ സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച മന്ത്രവാദി പിടിയില്‍