'മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല, മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്'; ബലാൽസംഗ കേസിൽ സിദ്ദിഖിന്റെ മറുപടി സത്യവാങ്മൂലം സുപ്രീംകോടതിയിൽ

ബലാൽസംഗ കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്. തനിക്കെതിരെ പൊലീസ് ഇല്ലാ കഥകൾ മെനയുകയാണ്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും സിദ്ദിഖ് മറുപടി വാദത്തിൽ പറയുന്നു.

തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താൻ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു.

തനിക്ക് ജാമ്യം ലഭിച്ചാൽ ഇരക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളും സിദ്ദിഖ് മറുപടി വാദത്തിൽ ചൂണ്ടിക്കാട്ടി.

Latest Stories

ഇതിനെക്കാൾ വലിയ അപമാനം തനിക്ക് കിട്ടാനില്ല കോഹ്‌ലി, ബോളർമാർ മാത്രമുള്ള നാണംകെട്ട ലിസ്റ്റിൽ ഇനി വിരാടും; സംഭവം ഇങ്ങനെ

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കേരള നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം വാഗ്ദാനം ചെയ്ത് ഇറാൻ

BGT 2025: രോഹിത് ഇല്ലാത്ത പിച്ചിൽ കളിക്കാൻ പറ്റില്ല എന്ന് കോഹ്‌ലി, ഇന്ത്യയുടെ ഇന്നത്തെ പ്രകടനം കാണുന്ന ഹിറ്റ്മാൻ; ട്രോളുകളിൽ നിറഞ്ഞ് സീനിയർ താരങ്ങൾ

ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല, ആ തെന്നിന്ത്യന്‍ സംവിധായകന്‍ രാത്രി ഹോട്ടലിലേക്ക് വിളിച്ചു: ഉപാസന സിങ്

കോഹ്ലി നേരിടുന്നത് പോലൊരു സാഹചര്യം സച്ചിന് അയാളുടെ ഗ്ലോറിയസ് കരിയറില്‍ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല!

വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളില്‍ മാറ്റം; ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ പിൻവലിക്കും

ഗാസയിലെ ഇസ്രയേല്‍ ആക്രമണം ലൈവായി കാണിച്ചു; വെസ്റ്റ്ബാങ്കില്‍ പ്രവര്‍ത്തിക്കാനാകില്ല; അല്‍ ജസീറ ചാനലിനെ വിലക്കി പലസ്തീന്‍ സര്‍ക്കാര്‍

'കേരളത്തിന്റെ അവസ്ഥ മാറി, നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യം; തോമസ് കെ തോമസ് ആരുമല്ലാത്ത ഉത്തരം താങ്ങി പല്ലിയെന്ന് വെള്ളാപ്പള്ളി നടേശൻ

BGT 2025: ബുംറയെ ചൊറിഞ്ഞ കോൺസ്റ്റാസ് ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം, ഒന്നാം ദിനം കണ്ടത് ഓസ്‌ട്രേലിയൻ ആധിപത്യം; നിരാശപ്പെടുത്തി ബാറ്റർമാർ

ഉര്‍വശിയെ അപമാനിച്ച് ബാലയ്യയുടെ സ്റ്റെപ്പുകള്‍! ആരാണ് കൊറിയോഗ്രാഫര്‍? 'ഡാകു മഹാരാജ്' ഗാനത്തിന് വ്യാപക വിമര്‍ശനം