ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ്; അന്വേഷണ സംഘത്തിന് കത്തയച്ചു, തന്ത്രപരമായ നീക്കം

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്. നേരിട്ട് ഹാജരാകാമെന്ന് അറിയിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.

നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 22ന് സുപ്രീംകോടതി വിശദ വാദം കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയിൽ വഴി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്‌ഐടിഎയെ നടന്‍ അറിയിച്ചിരിക്കുകയാണ്.

സുപ്രീംകോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിദ്ദിഖിനെ അടുത്തായാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ‌ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനമാണ്. സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇരുകൂട്ടരും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും.

Latest Stories

മനഃപൂർവം ആ താരത്തെ എല്ലാവരും ദ്രോഹിച്ചു, പണി കൊടുക്കാൻ വേണ്ടി അങ്ങനെ ചെയ്തതാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ഹർഭജൻ സിങ്

'കേസിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നു'; മഞ്ചേശ്വരം കോഴക്കേസിലെ പ്രതികളെ വിട്ടതിൽ സർക്കാരിന് വിഡി സതീശന്റെ പരിഹാസം

സംഭവം റീടേക്കിനിടെ, കൊമ്പന്മാര്‍ കുത്തുകൂടുമ്പോള്‍ വിജയ് ദേവരകൊണ്ട കാരവാനില്‍: ജോമോന്‍ ടി ജോണ്‍

പാകിസ്ഥാന്‍ ക്രിക്കറ്റിന് സംഭവിക്കുന്നതെന്ത്?; രൂക്ഷമായ വിലയിരുത്തലുമായി 'ഏഷ്യന്‍ ബ്രാഡ്മാന്‍'

ടിപി വധം; വ്യാജ സിം കാർഡ് കേസിൽ കൊടി സുനി അടക്കം അഞ്ച് പ്രതികളെ വെറുതെവിട്ടു

ഐപിഎല്ലിൽ ശ്രേയസ് അയ്യറിനെ ക്യാപ്റ്റൻ ആക്കുന്നതിൽ വൻ ആരാധക രോക്ഷം; തഴയരുതെന്ന് കൊൽക്കത്തയോട് മുഹമ്മദ് കൈഫ്

നിലവിൽ ലോകത്തിൽ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബാറ്റർ അവൻ, രോഹിത്തിനെയും കോഹ്‍ലിയെയും ഒഴിവാക്കി അപ്രതീക്ഷിത പേര് പറഞ്ഞ് ദിനേഷ് കാർത്തിക്ക്

ബിക്കിനി ധരിച്ച് വന്നാല്‍ പോക്കോളാമെന്ന് പറഞ്ഞ് വീടിന് മുന്നില്‍ ബഹളം; ദുരനുഭവം വെളിപ്പെടുത്തി നടി

'സത്യമേവ ജയതേ..' എന്ന് കെ സുരേന്ദ്രൻ; ഏതറ്റം വരേയും പോകും, അപ്പീൽ നൽകുമെന്ന് സിപിഎം

ഈ അവസരം മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ടി20 യിലേക്ക് മറ്റൊരു ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് ഇനി നോക്കില്ല!