സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രത്തിന് കത്തയച്ചിരുന്നു. കത്തിന്റെ പകര്‍പ്പ് പുറത്ത്് വന്നു. പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കേന്ദ്ര റെയില്‍വെ മന്ത്രിക്കാണ് ആരിഫ് മുഹമ്മധ് ഖാന്‍ കത്ത് നല്‍കിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നാണ് കത്തയച്ചത്.
സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാരടക്കം പദ്ധിതയെ എതിര്‍ക്കുമ്പോഴാണ് സില്‍വര്‍ലൈന്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്ത് അയച്ചത്.
അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായാണ് കെ റെയില്‍. അടുത്ത 50 വര്‍ഷത്തേക്കുള്ള ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് സില്‍വര്‍ലൈന്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കെ റെ.ില്‍ കോര്‍പ്പറേഷന്‍ പറഞ്ഞിരുന്നു. ദേശീയപാതാ വികസനം കാസര്‍ഗോഡ്-തിരുവനന്തപുരം സില്‍വര്‍ലൈന്‍ അര്‍ധ-അതിവേഗ പദ്ധതിക്ക് ബദലാവുകയില്ലെന്ന് വിശദീകരിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു കെ റെയില്‍ കോര്‍പ്പറേഷന്‍ ഇക്കാര്യം പറഞ്ഞത്.