സൈമണ്‍ ബ്രിട്ടോയുടെ വീട് ആളില്ലാത്ത സമയത്ത് പൊലീസ് കുത്തിത്തുറന്നു, പത്തു പവന്‍ കാണാതായി, ഭാര്യ സീനയുടെ പരാതി സിറ്റി കമ്മീഷണര്‍ക്ക്

തന്റെ വീട് പൊലീസ് കുത്തിത്തുറന്നെന്നും അതിനെ പിന്നാലെ പത്ത് പവന്റെ ആഭരങ്ങള്‍ കാണാതായെന്നും പറഞ്ഞ്  അന്തരിച്ച   മുന്‍ സി പി എം എം എല്‍ എയും ജീവിക്കുന്ന രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്ന  സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

കുത്തുകേസിലെ പ്രതി വീട്ടില്‍ ഒളിവിലിരിക്കുന്നുവെന്ന് പറഞ്ഞാണ് ഞാറക്കല്‍ പൊലീസില്‍ നിന്നുള്ള ഒരു സംഘം താന്‍ ഇല്ലാത്ത സമയത്ത് വീട് കുത്തിത്തുറന്നതെന്ന് സീനാ ഭാസ്‌കര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സമീപവാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീന പരാതി നല്‍കിയത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോടും ആഭരങ്ങളും കാണാതായെന്ന് സീന പറയുന്നു. ബ്രിട്ടോക്ക് ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലത് കാണാതായിട്ടുണ്ടെന്നും സീന പറയുന്നു.

യാതൊരു നടപടിക്രമങ്ങളും പാലിക്കാതയാണ് പൊലീസ് വീട് കുത്തിത്തുറന്നതെന്ന് സീന ഭാസ്‌കര്‍ പറയുന്നു. ചില സാമൂഹിക ദ്രോഹികളുടെ സഹായവും ഇവര്‍ക്ക് കിട്ടിക്കാണണം. മകളുടെ പഠനാവശ്യത്തിനായി ദില്ലിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പൊലീസ് വിവരം പറഞ്ഞില്ല. ഒരു മാസം മുന്‍പ് താന്‍ വീട് വാടകയ്ക്ക് നല്‍കിയിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തില്‍ പെട്ട ലിപിന്‍ ജോസഫ് എന്നയാളെ ആയുധം കൈവശം വച്ച സംഭവത്തില്‍ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പ്രകാരം വടുതലയിലെ വീട്ടില്‍ പ്രതി ഉണ്ടായിരുന്നുവെന്നു ഇതനുസരിച്ചാണ് തിങ്കഴാ്ച പുലര്‍ച്ചേ വീ്ട്ടില്‍ എത്തിയതെന്നും ഞാറക്കല്‍ പൊലീസ് പറയുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊലീസ് ഈ വീട്ടിലെത്തിയത്. വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്നിരുന്നു. വീട് വാടകയ്ക്ക് കൊടുത്തിരുന്നുവെങ്കിലും ആഭരണങ്ങളും മറ്റും വീട്ടില്‍ സൂക്ഷിച്ചിരുന്നു. ലിപിന്‍ ജോസഫ് എന്ന, കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തില്‍ പെട്ടയാളെ ആയുധം കൈവശം വെച്ച സംഭവത്തില്‍ പൊലീസ് തിരയുന്നുണ്ടായിരുന്നു. ടവര്‍ ലൊക്കേഷന്‍ പ്രകാരം വടുതലയിലെ വീട്ടിലായിരുന്നു പ്രതി ഉണ്ടായിരുന്നതെന്ന് ഞാറയ്ക്കല്‍ പൊലീസ് പറയുന്നു. ഇത് അനുസരിച്ചാണ് പുലര്‍ച്ചെ വീട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.

ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് സീന വീട് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഇയാള്‍ നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.  ലിപിന്‍ ജോസഫും വിഷ്ണുവും ഈ വീട്ടില്‍ ആണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് സൂചിപ്പിച്ചു. അതേസമയം വീട് സൈമണ്‍ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്