പെഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന ചർച്ചകൾക്കിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. 2018 ൽ താൻ കുടുംബസമേതം പെഹൽഗാമിൽ സന്ദർശനം നടത്തുമ്പോൾ അവിടെ സൈന്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഫിറോസ് പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ രക്ഷപ്പെട്ടവർ പറഞ്ഞത് അവിടെ പട്ടാളക്കാരെ കണ്ടതേയില്ലായെന്നും പികെ ഫിറോസ് പറഞ്ഞു. പെഹൽഗാമിൽ പട്ടാളക്കാർക്കൊപ്പം നിൽക്കുന്ന ചിത്രവും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. എന്ന് മുതലാണ് ആർമി ഔട്ട്പോസ്റ്റ് പെഹൽഗാമിൽ നിന്ന് ഒഴിവാക്കിയത്? ആരാണ് ഇങ്ങിനെ ഒരു തീരുമാനമെടുത്തത്? എന്നീ ചോദ്യങ്ങളാണ് ഫിറോസ് ഉയർത്തുന്നത്.
“2018 ലാണ് ഞാൻ കുടുംബ സമേതം പെഹൽഗാം സന്ദർശിച്ചത്. അന്നവിടെ സൈന്യത്തിന്റെ സ്ഥിരം സാന്നിധ്യമുണ്ടായിരുന്നു. അവരുടെ കൂടെ നിന്ന് ഫോട്ടോയും എടുത്തു. എന്നാൽ ഇക്കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ രക്ഷപ്പെട്ടവർ പറഞ്ഞത് അവിടെ പട്ടാളക്കാരെ കണ്ടതേയില്ല എന്നാണ്.
എന്ന് മുതലാണ് ആർമി ഔട്ട്പോസ്റ്റ് പെഹൽഗാമിൽ നിന്ന് ഒഴിവാക്കിയത്? ആരാണ് ഇങ്ങിനെ ഒരു തീരുമാനമെടുത്തത്?” ഇതായിരുന്നു ഫിറോസിന്റെ പോസ്റ്റ്.