സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിന്റെ സഹായം തേടി; വാര്‍ത്തക്കുറിപ്പുമായി സിപിഎം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം.
എയിംസ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

തീവ്ര പരിചരണ വിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിപിഎം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിന്റെ സഹായം തേടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എംഎ ബേബി അടക്കമുള്ളവര്‍ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Latest Stories

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി