കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐ സിപിഎം ജില്ലാ സെക്രട്ടറിമാര്‍ നേര്‍ക്കുനേര്‍; വീണ്ടും ഇടുക്കിയില്‍ മുന്നണി നേതാക്കളുടെ ഉടക്ക്

കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സിപഐഎമ്മും കോണ്‍ഗ്രസും ഒരുപോലെയെന്ന് ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രസ്താവന. അതേസമയം എതിരാളികള്‍ക്ക് കളമൊരുക്കുകയാണ് സിപിഐയെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ മറുപടി. ഇടുക്കിയില്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യുവും, സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസും തമ്മിലുള്ള വാഗ്വാദങ്ങളെ വിമര്‍ശിച്ചാണ് ശിവരാമന്‍ പ്രസ്താവന നടത്തിയത്. ഇരുവരും കൊലപാതക രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ശിവരാമന്‍ കുറ്റപ്പെടുത്തി. കൊലപാതക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലെന്ത് വ്യത്യാസമെന്നും ശിവരാമന്‍ ചോദിക്കുന്നു.

ഇതിന് മറുപടിയെന്നോണമാണ് സി വി വര്‍ഗീസ് ശിവരാമനെതിരെ രംഗത്തെത്തിയത്. എതിരാളികള്‍ക്ക് കളമൊരുക്കുകയാണ് ശിവരാമന്റെ പ്രസ്താവനയിലൂടെയെന്ന് വര്‍ഗീസ് കുറ്റപ്പെടുത്തുന്നു. എം എം മണിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അര്‍ഹതപ്പെട്ടത് കിട്ടിയെന്ന് പ്രതികരിച്ചയാളാണ് കെ കെ ശിവരാമന്‍. ഇടതുമുന്നണി കൂട്ടായി നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്‍ഡി എഫ് ജില്ലാ കണ്‍വീനര്‍ തന്നെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും സി വി വര്‍ഗ്ഗീസ് പറഞ്ഞു.

ജില്ലാ സെക്രട്ടറിമാരുടെ പ്രസ്താവനയോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇടുക്കിയില്‍ സിപിഎം സിപിഐ പോര് ആവര്‍ക്കുകയാണ്. നേരത്തെ പല തവണ ഇരു പാര്‍ട്ടികളും ഇടുക്കിയില്‍ കനത്ത പോരിന് കളമൊരുക്കിയിരുന്നു.

Latest Stories

വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്; ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ ഇനി തീപാറും പോരാട്ടം

‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുന്നു, അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു’; വിമർശിച്ച് ജോൺ ബ്രിട്ടാസ്

കള്ളന്മാരെ ലോക്ക് ആക്കാൻ കൊറിയൻ ബ്രാൻഡ് ! ഹ്യുണ്ടായ്, കിയ കാറുകൾ ഇനി മോഷ്ടിക്കാൻ പറ്റില്ല..

ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളണം; അല്ലാത്തപക്ഷം നൂറുതവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും ഫലമില്ലെന്ന് നിതിന്‍ ഗഡ്കരി

വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം, ജീവന് ഭീഷണിയുണ്ട്.. എനിക്ക് ആരുടെയും പിന്തുണ വേണ്ട..; അഭിരാമിയെ വിമര്‍ശിച്ച് എലിസബത്ത്

IPL 2025: ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഇത്തവണ 300 റൺ അടിക്കും, ബോളർമാർക്ക് അവന്മാർ ദുരന്തദിനം സമ്മാനിക്കും: ഹനുമ വിഹാരി

മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍