ആറ് പൊതു അവധി ദിനങ്ങൾ ഞായറാഴ്ച; അറിയാം 2025ലെ പൊതു അവധികള്‍

2025ലെ പൊതു അവധികള്‍ക്ക് മന്ത്രിസഭാ യോ​​ഗത്തിന്റെ അം​ഗീകാരം. 2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചു. തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 -ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ.

14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും. 2025ലെ പൊതു അവധികളിൽ ആറെണ്ണം ഞായറാഴ്ചയാണ്.

2025ലെ പൊതു അവധികൾ

1. മന്നം ജയന്തി – ജനുവരി 2 – വ്യാഴം
2. റിപ്പബ്ലിക് ദിനം – ജനുവരി 26 ഞായറാഴ്ച
3. മഹാ ശിവരാത്രി – ഫെബ്രുവരി 26 – ബുധൻ
4. ഈദുൽ ഫിത്തർ (റംസാൻ) – മാർച്ച് 31 – തിങ്കൾ
5. വിഷു/ അംബേദ്‌കർ ജയന്തി – ഏപ്രിൽ 14 – തിങ്കൾ
6. പെസഹാ വ്യാഴം – ഏപ്രിൽ 17 – വ്യാഴം
7. ദുഃഖ വെള്ളി – ഏപ്രിൽ 18 – വെള്ളി
8. ഈസ്റ്റർ – ഏപ്രിൽ 20 ഞായറാഴ്ച
9. മെയ് ദിനം – മെയ് 1 – വ്യാഴം
10. ഈദുൽ അദ്ഹ (ബക്രീദ്) – ജൂൺ 6 – വെള്ളി
11. മുഹറം – ജൂലായ് 6 ഞായറാഴ്ച
12. കർക്കടക വാവ് – ജൂലായ് 24 – വ്യാഴം
13. സ്വാതന്ത്ര്യ ദിനം – ഓഗസ്റ്റ് 15 – വെള്ളി
14. അയ്യങ്കാളി ജയന്തി – ഓഗസ്റ്റ് 28 – വ്യാഴം
15. ഒന്നാം ഓണം – സെപ്റ്റംബർ 4 – വ്യാഴം
16. തിരുവോണം/മീലാദ്-ഇ-ഷെരീഫ് – സെപ്റ്റംബർ 5 – വെള്ളി
17. മൂന്നാം ഓണം – സെപ്റ്റംബർ 6 – ശനി
18. നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി – സെപ്റ്റംബർ 7 ഞായറാഴ്ച
19. ശ്രീകൃഷ്ണ ജയന്തി – സെപ്റ്റംബർ 14 ഞായറാഴ്ച
20. ശ്രീനാരായണ ഗുരു സമാധി – സെപ്റ്റംബർ 21 ഞായറാഴ്ച
21. മഹാനവമി – ഒക്ടോബർ 1 – ബുധൻ
22. വിജയദശമി/ഗാന്ധി ജയന്തി – ഒക്ടോബർ 2 – വ്യാഴം
23. ദീപാവലി – ഒക്ടോബർ 20 – തിങ്കൾ
24. ക്രിസ്മസ് – ഡിസംബർ 25 – വ്യാഴം

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം