ആറ് വർഷത്തെ കാത്തിരിപ്പ്; പ്രളയം തകർത്ത മൂന്നാർ ഗവ:കോളജ് പുനർനിർമ്മാണം ഉടൻ

ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രളയത്തിൽ തകർന്ന മുന്നാർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന്റെ പുനർനിർമ്മാണം വേഗത്തിലാക്കാൻ തീരുമാനം. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി മൂന്നാറിൽ നടത്തിയ ആലോചന യോഗത്തിലാണ് തീരുമാനം. കോളേജ് പുനർനിർമ്മിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അക്കാദമിക് ബ്ലോക്ക് നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കാനും തീരുമാനമായി.

2018ലെ പ്രളയത്തിലാണ് കോളേജ് അക്കാദമിക് ബ്ലോക്കും പ്രിൻസിപ്പൽ കോട്ടേഴ്സ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളും ഇടിഞ്ഞുപോയത്. നിലവിൽ ഡിറ്റിപിസിയുടെ ബഡ്ജറ്റ് ഹോട്ടൽ കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. 190 വിദ്യാർഥികളാണ് ഇപ്പോൾ കോളേജിൽ പഠിക്കുന്നത്. അക്കാദമിക് ബ്ലോക്ക് നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പുനർനിർമ്മാണ നടപടി വേഗത്തിലാക്കും. ബജറ്റ് ഹോട്ടൽ കെട്ടിടത്തിന് സമീപം മോഡുലാർ ബിൽഡിങ് ഒരുക്കി താൽക്കാലിക സംവിധാനം തയ്യാറാക്കാനും തീരുമാനമായി.

നിലവിൽ കോളേജ് പ്രവർത്തിക്കുന്ന ഡിറ്റിപിസിയുടെ കൈവശമുള്ള മൂന്നര ഏക്കർ സ്ഥലവും എൻജിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലെ സമീപത്തുള്ള റവന്യൂ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. അതേസമയം നേരത്തെ കോളേജ് പ്രവർത്തിച്ചിരുന്ന ദേവികുളം റോഡിലെ സ്ഥലം ഡിറ്റിപിസിക്ക് കൈമാറും തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതല യോഗത്തിലാണ് അന്തിമ തീരുമാനം വരിക.

അതേസമയം നിലവിലെ ബി എ തമിഴ്, ബി എ എക്കണോമിക്സ്, ബികോം, ബി.എസ്.സി ഗണിതം, എം എ തമിഴ്, എം എ എക്കണോമിക്സ്, എം കോം തുടങ്ങിയ കോഴ്സുകൾക്ക് പുറമെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള കോഴ്സും, ടൂറിസം, ഫുഡ് ടെക്നോളജി തുടങ്ങിയ പുതിയ കോഴ്സുകളും മൂന്നാർ കോളേജിൽ ആരംഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുകയാണെന്ന് മാന്തി ആർ ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്തെ മികവും സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.

അഡ്വക്കേറ്റ് എ രാജ എംഎൽഎ ജില്ലാ കളക്ടർ വി വിഘ്നേശ്വരി, ദേവികുളം സബ് കളക്ടർ ബി എം ജയകൃഷ്ണൻ, കോളേജ് എജുക്കേഷൻ ഡയറക്ടർ കെ സുധീർ, കോളേജ് പ്രിൻസിപ്പൽ ഡോ. എൻ എ മനേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ ടി വന്ദന, ഡിറ്റിപിസി സെക്രട്ടറി ജിതേഷ് ജോസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോജു, ദേവികുളം തഹസിൽദാർ സജീവ് ആർ നായർ, മൂന്നാർ വില്ലേജ് ഓഫീസർ സെൽവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം